Latest NewsIndia

ബംഗാളിൽ കൂട്ട ബലാത്സംഗം നടന്നതിനെതിരെ ട്വിറ്റർ പ്രതിഷേധം, അങ്ങനെ ഒന്ന് നടന്നിട്ടില്ലെന്ന് പോലീസ് മേധാവി

ട്വിറ്ററിലും മറ്റും സരസ്വതി ജാന എന്ന പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത വാർത്തകളാണ് ട്രെൻഡിങ് ആയി ഉള്ളത്.

കൊൽക്കത്ത :ബംഗാളിൽ തെരഞ്ഞെടുപ്പിന് ശേഷം തൃണമൂൽ അക്രമികൾ നടത്തിയ അക്രമത്തെ കുറിച്ച് നിരവധി വാർത്തകളും ചിത്രങ്ങളുമാണ് വരുന്നത്. രണ്ടു ദിവസമായി ട്വിറ്ററിലും മറ്റും സരസ്വതി ജാന എന്ന പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്ത വാർത്തകളാണ് ട്രെൻഡിങ് ആയി ഉള്ളത്. ഇതിനെതിരെ പ്രതിഷേധ സംഗമങ്ങളും നടന്നു കഴിഞ്ഞു. എന്നാൽ ഇതിനെ നിരാകരിച്ച്‌ സംസ്ഥാന പോലീസ് മേധാവി രംഗത്തെത്തി.

ഇങ്ങനെ ഒരു സംഭവം നടന്നതായി അറിയില്ലെന്നും ഇതേ ഗ്രാമത്തിൽ പോലീസ് അന്വേഷിച്ചപ്പോൾ ബിജെപി അനുഭാവികൾക്ക് ഇതേക്കുറിച്ചു അറിവില്ലെന്നു പറഞ്ഞതായും പോലീസ് മേധാവി എൻ എൻ ത്രിപാഠി വ്യക്തമാക്കി.

എന്നാൽ സരസ്വതി ജനയെ തൃണമൂൽ ഗുണ്ടകൾ കൂട്ടബലാത്സംഗം ചെയ്‌തു കൊന്നതായാണ് സോഷ്യൽ മീഡിയയിൽ വാർത്തകൾ പ്രചരിക്കുന്നത്.

Related Articles

Post Your Comments


Back to top button