പാലക്കാട് : പാലക്കാട് ജില്ലയില്‍ ഇന്ന് 2551 പേര്‍ക്ക് കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1048 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 1485 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.998 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിക്കുകയുണ്ടായി. ഇതോടെ ജില്ലയില്‍ കോവിഡ് ചികിത്സയിലുള്ളവരുടെ എണ്ണം 26695 ആയി ഉയർന്നു. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും,
5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി, കണ്ണൂർ ജില്ലകളിലും 7 പേർ വീതം കൊല്ലം, കോട്ടയം, ജില്ലകളിലും 8 പേർ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 18 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 56 പേർ എറണാകുളം ജില്ലയിലും 158 പേർ മലപ്പുറം ജില്ലയിലും 107 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.
Post Your Comments