KeralaLatest NewsNews

ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് മോഹന്‍ലാല്‍

തിരുവനന്തപുരം: മാര്‍ത്തോമ്മാ സഭാ മുന്‍ പരമാധ്യക്ഷന്‍ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയ്ക്ക് ആദരാഞ്ജലികള്‍ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തക്ക് ആദരാഞ്ജലികള്‍ നേരുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. മാര്‍ ക്രിസോസ്റ്റത്തിന് ഒപ്പമിരിക്കുന്ന ചിത്രവും മോഹന്‍ലാല്‍ പങ്കുവെച്ചിട്ടുണ്ട്.

Also Read: ആത്മീയത എന്നാൽ നിഷ്കളങ്കമായ സ്നേഹമാണെന്ന് മനസിലാക്കി തന്ന തിരുമേനി; അനുശോചനം രേഖപ്പെടുത്തി സന്ദീപ് വാചസ്പതി

ഇന്ന് പുലര്‍ച്ചെ 1.15ന് കുമ്പനാട്ടെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ആയിരുന്നു മെത്രാപ്പൊലീത്തയുടെ അന്ത്യം. 104 വയസ് ആയിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് അദ്ദേഹം കഴിഞ്ഞ കുറേ നാളുകളായി ചികിത്സയിലായിരുന്നു.

ജന്മസിദ്ധമായി ലഭിച്ച നര്‍മ്മവാസന കൊണ്ട് ജനഹൃദയങ്ങളില്‍ ഇടം നേടിയ ക്രിസോസ്റ്റമിനെ 2018ല്‍ രാജ്യം പത്മഭൂഷന്‍ നല്‍കിയാണ് ആദരിച്ചത്. കുഞ്ചന്‍ നമ്പ്യാര്‍ക്കും ഇ.വി. കൃഷ്ണപിള്ളക്കും ശേഷം മലയാളികളെ ഏറെ ചിരിപ്പിച്ച വ്യക്തി എന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിരുന്നു. ക്രൈസ്തവ സഭകളില്‍ ഏറ്റവും കൂടുതല്‍ കാലം ബിഷപ്പായിരുന്ന വ്യക്തി കൂടിയാണ് ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത.

Related Articles

Post Your Comments


Back to top button