കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ ഇന്ന് 5180 പേർക്കുകൂടി കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇതോടെ ജില്ലയിലെ ആകെ രോഗികളുടെ എണ്ണം അരലക്ഷം കടന്നിരിക്കുന്നു. വിദേശത്ത് നിന്നെത്തിയ രണ്ടുപേരും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേരും ഇന്ന് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
88 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 5078 പേര്‍ക്കാണ് കൊറോണ വൈറസ് രോഗബാധ. 19,734 പേരെ പരിശോധനക്ക് വിധേയരാക്കിയിരിക്കുന്നു. കോവിഡ് ചികിത്സയിലായിരുന്ന 3762 പേര്‍കൂടി രോഗമുക്തി നേടി.28.06 ശതമാനമാണ് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് .
Post Your Comments