KeralaLatest NewsNewsIndia

ആർക്കും അവാർഡ് മടക്കി കൊടുക്കേണ്ട, മെഴുകുതിരി കത്തിച്ച് റാലിയും ഇല്ല; ബുദ്ധിജീവികൾക്കെതിരെ സന്ദീപ് വാചസ്പതി

. ബിജെപി പ്രവർത്തകരുടെ 100 കണക്കിന് വീടുകൾ തകർക്കപ്പെട്ടു. കടകൾ കൊള്ളയടിച്ച ശേഷം തീയിട്ടു നശിപ്പിച്ചു

ആലപ്പുഴ : ബിജെപിയ്ക്ക് നേരെയുള്ള ആക്രമണത്തിൽ കേരളത്തിലെ സാംസ്കാരിക നായകന്മാർ മൗനം പാലിക്കുന്നതിനെ വിമർശിച്ചു ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ബംഗാൾ കൂട്ടക്കുരുതി കേരളത്തിൽ ചർച്ച ചെയ്യപ്പെടരുതെന്ന് ആർക്കൊക്കെയോ വാശി ഉളളത് പോലെയാണ് ഇവിടുത്തെ മാധ്യമങ്ങളുടെ നിലപാടെന്നും ബംഗാൾ വിഷയത്തിൽ അല്ലാതെയുള്ള ചർച്ചകൾക്ക് ഇനി ഇല്ലെന്നും സമൂഹമാധ്യമത്തിലൂടെ സന്ദീപ് വാചസ്പതി വ്യക്തമാക്കി.

സന്ദീപ് പോസ്റ്റ്

ബംഗാൾ കൂട്ടക്കുരുതി കേരളത്തിൽ ചർച്ച ചെയ്യപ്പെടരുതെന്ന് ആർക്കൊക്കെയോ വാശി ഉളളത് പോലെയാണ് ഇവിടുത്തെ മാധ്യമങ്ങളുടെ നിലപാട്. 2 ദിവസം കൊണ്ട് 14 പേരെയാണ് തൃണമൂൽ കോൺഗ്രസ് ഗുണ്ടകൾ കൊന്നു തള്ളിയത്. അതിൽ 10 പേരും ബിജെപി പ്രവർത്തകരോ അവരുടെ കുടുംബാംഗങ്ങളോ ആണ്. നിരവധി സഹോദരിമാർ മാനഭംഗം ചെയ്യപ്പെട്ടു. ബിജെപി പ്രവർത്തകരുടെ 100 കണക്കിന് വീടുകൾ തകർക്കപ്പെട്ടു. കടകൾ കൊള്ളയടിച്ച ശേഷം തീയിട്ടു നശിപ്പിച്ചു. ഇതൊന്നും കേരളത്തിൽ വാർത്തയേ അല്ല.

read also:ജനവിധി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത മമത എങ്ങനെയാണ് ജനാധിപത്യത്തിൻ്റെ കാവലാളാകുന്നത് ; എം ടി രമേശ്
ബിജെപിക്കാർ കൊല്ലപ്പെടാൻ ഉള്ളവരാണെന്ന നിലപാടിലാണ് ബുദ്ധിജീവികളും സാംസ്‌ക്കാരിക നായകരും. മനുഷ്യാവകാശ പ്രവർത്തകർ എന്ന് അവകാശപ്പെടുന്നവർ ഇക്കാര്യം അറിഞ്ഞ ഭാവമേയില്ല. ആർക്കും പ്രതിഷേധം ഇല്ല. അവാർഡ് മടക്കി കൊടുക്കേണ്ട, മെഴുകുതിരി കത്തിച്ച് റാലി ഇല്ല, എന്തിന് അന്തി ചർച്ച പോലുമില്ല. കാരണം ബിജെപിക്കാർക്ക് എന്ത് മനുഷ്യാവകാശം.

read also:കോവിഡ് വ്യാപനം രൂക്ഷം; ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ നിയുക്ത എം.എൽ.എമാർ
എന്തായാലും ബംഗാൾ അക്രമം ചർച്ചയ്ക്കെടുക്കുന്ന ചാനലുകളിൽ മാത്രമേ തത്ക്കാലം ചർച്ചയ്ക്ക് പോകുന്നുള്ളൂ എന്ന് ഞാൻ തീരുമാനിച്ചു. ഇതൊരു വിഷയമേ അല്ല എന്ന് ഇവർ തീരുമാനിച്ചാൽ അവർ തീരുമാനിക്കുന്ന വിഷയത്തിൽ ചർച്ചയ്ക്കില്ല എന്ന നിലപാട് സ്വീകരിക്കാൻ നമുക്കും അവകാശമുണ്ട്.

ബംഗാൾ കൂട്ടക്കുരുതി കേരളത്തിൽ ചർച്ച ചെയ്യപ്പെടരുതെന്ന് ആർക്കൊക്കെയോ വാശി ഉളളത് പോലെയാണ് ഇവിടുത്തെ മാധ്യമങ്ങളുടെ നിലപാട്….

Posted by Sandeep Vachaspati on Wednesday, May 5, 2021

Related Articles

Post Your Comments


Back to top button