തിരുവനന്തപുരം : മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ആത്മീയത എന്നാൽ നിഷ്കളങ്കമായ സ്നേഹമാണെന്ന് മനസിലാക്കി തന്ന സന്യാസി ആയിരുന്നു മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹം അനുശോചനം രേഖപ്പെടുത്തയത്.
കുറിപ്പിന്റെ പൂർണരൂപം……………………
ഒരിക്കലും മരിക്കരുത് എന്ന് ആരെപ്പറ്റിയെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിൽ ഒന്നാം പേരുകാരനായിരുന്നു ‘സുവർണ നാവു’കാരനായ വലിയ തിരുമേനി. തിരുമേനി അപ്പച്ചൻ എന്ന് വിളിപ്പേരുണ്ടെങ്കിലും എല്ലാവർക്കും അദ്ദേഹം വലിയ തിരുമേനി ആയിരുന്നു. ക്രിസോസ്റ്റം എന്ന പേരിന്റെ അർത്ഥം തന്നെ ‘സുവർണ്ണ നാവിന്റെ ഉടമ’ എന്നാണ്. പേരും പ്രകൃതവും ഇത്രയേറെ ഒന്നായിരുന്ന ആൾക്കാർ നമുക്കിടയിൽ അധികം ഉണ്ടായിട്ടില്ല. ആത്മീയത എന്നാൽ നിഷ്കളങ്കമായ സ്നേഹമാണെന്ന് മനസിലാക്കി തന്ന സന്യാസി ആയിരുന്നു മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത. ദേവ സദസ്സുകൾ ഇനിയിപ്പോൾ കൂടുതൽ നന്മയുള്ളതാകുമെന്ന് ഉറപ്പാണ്. കാരണം അവിടെ വലിയ തിരുമേനി ഉണ്ടല്ലോ. നാം വീണ്ടും അരസികന്മാരായി തുടരും. ആദരാഞ്ജലികൾ വലിയ തിരുമേനി…..
ഒരിക്കലും മരിക്കരുത് എന്ന് ആരെപ്പറ്റിയെങ്കിലും ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ അതിൽ ഒന്നാം പേരുകാരനായിരുന്നു 'സുവർണ നാവു'കാരനായ…
Posted by Sandeep Vachaspati on Tuesday, May 4, 2021
Post Your Comments