KeralaLatest NewsNews

കോൺഗ്രെസ്സിനെ രക്ഷിക്കാൻ ഇനി കെ സുധാകരന് മാത്രമേ സാധിക്കൂ എന്ന് സണ്ണി ജോസഫ്

കണ്ണൂ‌ര്‍: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ സുധാകരനെ കൊണ്ടു വരണമെന്ന് നിയുക്ത പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ്. കോണ്‍ഗ്രസ് സംഘടനാതലത്തില്‍ ആകെ അഴിച്ചുപണി അനിവാര്യമാണെന്നും കേരളത്തിലെ ഒട്ടേറെ നേതാക്കന്‍മാര്‍ക്കും ഇതേ അഭിപ്രായമാണെന്നും സണ്ണി ജോസഫ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

Also Read:പരീക്ഷ എഴുതി കൊടുത്ത വകയില്‍ എനിക്കു കിട്ടിയതാണ്; വാക്സിന്‍ നിധിയിലേക്ക് ഒമ്പതാം ക്ലാസുകാരിയുടെ സംഭാവന

കെ സുധാകരന് അല്ലാതെ കോണ്‍ഗ്രസിനെ ചലിപ്പിക്കാനാകില്ലെന്നാണ് സണ്ണി ജോസഫ് പറയുന്നത്. ജനപിന്തുണയും ആജ്ഞാശക്തിയും ഉള്ള നേതാവാണ് സുധാകരനെന്നും ഇത് ആന്റണിയടക്കമുള്ള എഐസിസിസി നേതൃത്വത്തിന് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും നിയുക്ത എംഎല്‍എ പറയുന്നു.

Related Articles

Post Your Comments


Back to top button