KeralaLatest NewsNews

ജനവിധി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത മമത എങ്ങനെയാണ് ജനാധിപത്യത്തിൻ്റെ കാവലാളാകുന്നത് ; എം ടി രമേശ്

നിയമസഭ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ബംഗാളില്‍ നടക്കുന്ന വ്യാപക അക്രമണത്തിൽ പ്രതികരിച്ച് ബിജെപി നേതാവ് എം ടി രമേശ്. അശാന്തിയുടെ കേന്ദ്രമായി മാറുകയാണ് ബംഗാൾ. തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിനെതിരെ മത്സരിച്ചവരെയും പ്രവർത്തിച്ചവരെയും ക്രൂരമായി കൊല്ലുകയാണ്, സ്ത്രീകളെയും കുട്ടികളെയും പോലും മമതയുടെ ഗുണ്ടകൾ വെറുതെ വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ജനവിധി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത മമത എങ്ങനെയാണ് ജനാധിപത്യത്തിൻ്റെ കാവലാളാകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  കോവിഡ് വ്യാപനം രൂക്ഷം; ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കാൻ നിയുക്ത എം.എൽ.എമാർ

കുറിപ്പിന്റെ പൂർണരൂപം…………………………..

പശ്ചിമ ബംഗാളിൽ കൊല്ലപ്പെടുന്നത് മനുഷ്യരാണ് പ്രബുദ്ധരെ? ദീദി മോദിയെ തറപറ്റിച്ചുവത്രെ, ദീദി ജനാധിപത്യത്തെ സംരക്ഷിച്ചുവത്രെ..? ഇതാണോ ജനാധിപത്യം ? തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ്സിനെതിരെ മത്സരിച്ചവരെയും പ്രവർത്തിച്ചവരെയും ക്രൂരമായി കൊല്ലുകയാണ്, സ്ത്രീകളെയും കുട്ടികളെയും പോലും മമതയുടെ ഗുണ്ടകൾ വെറുതെ വിടുന്നില്ല. കൊല്ലപ്പെടുന്നത് ബി.ജെ.പിക്കാർ മാത്രമല്ല. കോൺഗ്രസ്സുകാരും സി.പി.എമ്മുകാരുമെല്ലാം മരിച്ചുവീഴുകയാണ്.

Read Also  :   മാസങ്ങള്‍ക്ക് ശേഷം സൈബര്‍ ലോകത്ത് തിരിച്ചെത്തി ഡൊണാല്‍ഡ് ട്രംപ്

എന്നിട്ടും പ്രബുദ്ധ സഖാക്കളും കോൺഗ്രസ്സുകാരും ബുദ്ധിജീവികളും മമതയും പോരിശ പാടുകയാണ്.ജനവിധി അംഗീകരിക്കാൻ പോലും തയ്യാറാകാത്ത മമത എങ്ങിനെയാണ് ജനാധിപത്യത്തിൻ്റെ കാവലാളാകുന്നത്.അശാന്തിയുടെ കേന്ദ്രമായി ബംഗാൾ മാറുകയാണ്. ജനാധിപത്യത്തിൽ പ്രതിയോഗികൾ ശത്രുക്കളില്ലെന്ന പ്രാഥമിക പാഠം മമതയും പിണറായി വിജയനും പഠിക്കേണ്ടിയിരിക്കുന്നു.

പശ്ചിമ ബംഗാളിൽ കൊല്ലപ്പെടുന്നത് മനുഷ്യരാണ് പ്രബുദ്ധരെ? ദീദി മോദിയെ തറപറ്റിച്ചുവത്രെ, ദീദി ജനാധിപത്യത്തെ…

Posted by M T Ramesh on Wednesday, May 5, 2021

Related Articles

Post Your Comments


Back to top button