Latest NewsNewsInternational

ആറുവരി പാത മുറിച്ചു കടന്ന് കൂറ്റന്‍ ചീങ്കണ്ണി; ഞെട്ടലോടെ യാത്രക്കാര്‍

ഫ്‌ലോറിഡയിലെ തിരക്കേറിയ ടാംബാ നഗരത്തില്‍ ഗതാഗത തടസമുണ്ടായപ്പോഴാണ് ഡ്രൈവര്‍മാര്‍ മുന്നിലേക്ക് നോക്കിയത്. ഒരു കൂറ്റന്‍ ചീങ്കണ്ണി ആറുവരി പാത മുറിച്ചു കടക്കാന്‍ നോക്കുന്നു. പത്തടിയോളം നീണ്ട ചീങ്കണ്ണിയെ കണ്ട് ഡ്രൈവര്‍മാരും യാത്രക്കാരും ഒരുപോലെ ഞെട്ടി.

സംഭവത്തിന്റെ വീഡിയോ പുറത്തു വന്നു. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ 12 ദശലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. മെയ്-ജൂണ്‍ മാസങ്ങളില്‍ ചീങ്കണ്ണികള്‍ ഇണചേരുന്ന സമയമാണ്. അതുകൊണ്ട് തന്നെ ഫ്‌ളോറിഡയിലെ പല ഭാഗത്തും ഇതിനെ കാണാറുണ്ട് ഇപ്പോള്‍.

റോഡിലൂടെ വാഹനങ്ങള്‍ ചീറിപ്പായുന്നുണ്ടെങ്കിലും അതൊന്നും വകവക്കാതെ റോഡിന് നടുവില്‍ അല്‍പ നേരം ചീങ്കണ്ണി സുഖമായി കിടന്നു. വാഹനങ്ങളിലെത്തിയവര്‍ ഏറെനേരം ഹോണ്‍ അടിച്ചിട്ടും ചീങ്കണ്ണി അതൊന്നും ശ്രദ്ധിക്കുന്നേയില്ല. എന്നാല്‍ അല്‍പനേരം യാത്ര തടസപ്പെട്ടുവെങ്കിലും അപൂര്‍വമായ കാഴ്ച കണ്ടതിന്റെ സന്തോഷത്തിലാണ് യാത്രക്കാര്‍. ഞായറാഴ്ച ഉച്ചയ്ക്ക് 1.30നാണ് സംഭവം.

READ MORE: ബംഗാളിൽ അക്രമ പരമ്പരയ്ക്കിടെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

വീഡിയോയ്ക്ക് താഴെ കമന്റുകളുമായി നിരവധി പേര്‍ രംഗത്തെത്തി. ‘അവന്റെ ചെറിയ നടത്തം കാണാന്‍ തന്നെ രസമുണ്ടായിരുന്നു’, വെന്ന് ഒരാള്‍ കുറിച്ചു. ‘പൊലീസുകാര്‍ വളരെ നന്നായാണ് പെരുമാറിയത്. അതിനാല്‍ തന്നെ ഇതിവിടത്തെ സ്ഥിരം കാഴ്ചയാണെന്ന് വേണം കരുതാന്‍’ എന്ന് മറ്റൊരാള്‍ അഭിപ്രായം പറഞ്ഞു.

അതേ ദിവസം തന്നെ തന്നെ ടാംമ്പയിലെ കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന കാറിനടിയില്‍ നിന്നു മറ്റൊരു കൂറ്റന്‍ ചീങ്കണ്ണിയെ കണ്ടെത്തിയിരുന്നു.

READ MORE: നന്നായി പാടുന്നുണ്ടല്ലോ ? ഇയാൾക്ക് വല്ല ഗാനമേള ട്രൂപ്പും തുടങ്ങിക്കൂടെ എന്ന് ഫിറോസ് കുന്നംപറമ്പിലിനോട്‌ സോഷ്യൽ മീഡിയ

Related Articles

Post Your Comments


Back to top button