Latest NewsNewsFootballSports

യുവന്റസുമായുള്ള കരാര്‍ അവസാനിക്കുന്നു; റൊണാള്‍ഡോ സ്‌പോര്‍ട്ടിംഗില്‍ കരിയര്‍ അവസാനിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

അഞ്ച് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള റൊണാള്‍ഡോയ്ക്ക് ഈ സീസണില്‍ യുവന്റസിനെ ഇറ്റാലിയന്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ജേതാക്കളാക്കാന്‍ കഴിഞ്ഞില്ല

ടൂറിന്‍: പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്റെ ആദ്യകാല ക്ലബ്ബായ സ്‌പോര്‍ട്ടിംഗ് ലിസ്ബണിലേയ്ക്ക് തിരികെ എത്തുമെന്ന് റിപ്പോര്‍ട്ട്. യുവന്റസുമായുള്ള കരാര്‍ അടുത്ത വര്‍ഷം അവസാനിക്കാനിരിക്കെയാണ് അഭ്യൂഹങ്ങള്‍ ശക്തമായിരിക്കുന്നത്.

Also Read: ക്രിസ്ത്യന്‍ പള്ളികളുടെ ചുവരുകളില്‍ പാകിസ്താന്‍ പതാക; ഫ്രാന്‍സില്‍ വീണ്ടും പ്രകോപനവുമായി തീവ്ര മതവാദികള്‍

നിലവില്‍ 36കാരനായ റൊണാള്‍ഡോ അവശേഷിക്കുന്ന കരിയര്‍ സ്‌പോര്‍ട്ടിംഗിന് സമര്‍പ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് ഇറ്റാലിയന്‍ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുവന്റസുമായുള്ള കരാര്‍ അവസാനിച്ചാല്‍ റൊണാള്‍ഡോ സ്‌പോര്‍ട്ടിംഗിലേയ്ക്ക് ചേക്കേറിയേക്കും. ഒന്നോ രണ്ടോ വര്‍ഷം സ്‌പോര്‍ട്ടിംഗില്‍ കളിച്ച ശേഷം വിരമിക്കാനാണ് റൊണാള്‍ഡോ ആഗ്രഹിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.

സ്‌പോര്‍ട്ടിംഗില്‍ നിന്നാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകന്‍ അലക്‌സ് ഫെര്‍ഗ്യൂസണ്‍ റൊണാള്‍ഡോയെ കണ്ടെത്തുന്നത്. പിന്നീട് റയല്‍ മാഡ്രിഡിന്റെ ഇതിഹാസ താരമായി വളര്‍ന്ന റൊണാള്‍ഡോ 2018ലാണ് യുവന്റസില്‍ എത്തിയത്. അഞ്ച് ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയിട്ടുള്ള റൊണാള്‍ഡോയ്ക്ക് ഈ സീസണില്‍ യുവന്റസിനെ ഇറ്റാലിയന്‍ ലീഗിലും ചാമ്പ്യന്‍സ് ലീഗിലും ജേതാക്കളാക്കാന്‍ കഴിഞ്ഞില്ല.

Related Articles

Post Your Comments


Back to top button