രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് പ്രതിസന്ധി നേരിടുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ച് ബജാജ് ഗ്രൂപ്. കോവിഡ് പ്രതിരോധത്തില്‍ നിലവിലുള്ള വെല്ലുവിളികള്‍ നേരിടാനും മൂന്നാം തരംഗമുണ്ടാകുന്നു എങ്കിൽ അതിജീവനത്തിനത്തിനായി സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനുമായാണ് ഈ സാമ്പത്തിക സഹായം പ്രഖ്യാപിച്ചതെന്നു ബജാജ് ഗ്രൂപ് വിശദീകരിച്ചു.
കഴിഞ്ഞ വര്‍ഷം കോവിഡ് ആദ്യ തരംഗം രാജ്യത്ത് വ്യാപിച്ച വേളയിൽ ബജാജ് ഗ്രൂപ് 100 കോടി രൂപയുടെ സഹായം വാഗ്ദാനം ചെയ്തിരുന്നു. അതേസമയം രണ്ടാം തരംഗത്തിന്റെ രൂക്ഷത മുന്‍നിര്‍ത്തിയാണു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 200 കോടി രൂപ കൂടി അനുവദിക്കുന്നതെന്നു ബജാജ് ഗ്രൂപ് ചെയര്‍മാന്‍ രാഹുല്‍ ബജാജ് വ്യക്തമാക്കി.
മിനിറ്റില്‍ 5,000 ലീറ്റര്‍ വീതം ഉല്‍പ്പാദനശേഷിയുള്ള 12 ഓക്സിജന്‍ പ്ലാന്റുകള്‍ ഗ്രാമീണ, അര്‍ധനഗര മേഖലകളിലെ ആശുപത്രികള്‍ക്കായി സ്ഥാപിക്കാന്‍ ബജാജ് ഗ്രൂപ് സഹായം നല്‍കിയിരുന്നു. സര്‍ക്കാരും, സര്‍ക്കാര്‍ ഇതര സംഘടനകളുമായി സഹകരിച്ചാണ് ബജാജ് ഗ്രൂപ്പ് കോവിഡ് പ്രതിരോധ നടപടികള്‍ നടത്തുന്നത്.
Post Your Comments