ഇന്ന് മാര്‍ക്‌സിന്റെ ഇരുനൂറ്റി മൂന്നാം ജന്മദിനം.
ഫ്രാന്‍സില്‍ നിന്നും ബ്രിട്ടനിലേക്ക് വന്ന പുരോഗമനാശയമുള്ള തൊഴിലാളികളുടെ ഒരു സംഘത്തെ സ്വീകരിക്കാന്‍ 1864 സെപ്റ്റംബര്‍ 28ന് ലണ്ടനിലെ സെന്റ് മാര്‍ടിന്‍സ് ഹാളില്‍ ഒരു ചെറിയ സമ്മേളനം വിളിച്ചു ചേര്‍ത്തു. ലണ്ടന്‍ യൂണിവേര്‍സിറ്റി പ്രഫസറും ചരിത്രകാരനുമായ എഡ്വേര്‍ട് സ്പെന്‍സര്‍ ബിസ്‌ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഈ യോഗത്തില്‍ സര്‍വരാജ്യ തൊഴിലാളികള്‍ക്ക് വേണ്ടി ഒരു അന്താരാഷ്‌ട്ര സംഘടന രൂപീകരിക്കുവാന്‍ തീരുമാനമെടുത്തു. സംഘടനക്ക് ഒരു കാര്യപരിപടിയും ഭരണഘടനയും തയ്യാറാക്കുവാന്‍ 21 അംഗ സമിതിയും രൂപീകരിച്ചു.
സംഘടനാംഗങ്ങളുടെ പേരുകള്‍ രേഖപ്പെടുത്തിയപ്പോള്‍ ഏറ്റവും ഒടുവിലായി 46 വയസ്സുള്ള പത്രപ്രവര്‍ത്തകനായ ഒരു സാമൂഹ്യ സാമ്പത്തിക വിദഗ്ദന്റെ പേരും ഉണ്ടായിരുന്നു. കാറല്‍ ഹെന്റിക് മാര്‍ക്സ്. തൊഴിലാളി വര്‍ഗത്തിന്റെ ഏറ്റവും മഹത്തായ ചരിത്രമെഴുതി സ്വയം ചരിതമായി മാറിയ ഈ മഹദ് വ്യക്തി പങ്കെടുത്ത ആ കൊച്ചു സമ്മേളനമായിരുന്നു പില്‍ക്കാലത്ത് ഒന്നാം ഇന്റര്‍ നേഷനല്‍ എന്ന പേരില്‍ പ്രസിദ്ധമായ മഹത്തായ തൊഴിലാളി പ്രസ്ഥാനമായി മാറിയത്. പിന്നീട് നടന്നതെല്ലാം വര്‍ഗ സമരത്തിന്റെ ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടതാണ്.
തൊഴിലാളി വര്‍ഗത്തിന്റെ മുന്നേറ്റത്തിനു ഒന്നാം ഒന്നാം ഇന്റര്‍നേഷനല്‍ ചെലുത്തിയ സ്വാധീനം വളരെ വലുതാണ്. വ്യവസായ വിപ്ലവത്തിന് തുടക്കം കുറിച്ച ബ്രിട്ടനിലെ വളരെ രൂക്ഷമായ സമരങ്ങള്‍ക്കും പോരാട്ടങ്ങല്‍ക്കുമാണ് ഒന്നാം ഇന്റര്‍നേഷനലിനു ശേഷമുള്ള കാലഘട്ടം സാക്ഷ്യം വഹിച്ചത്. അതിനു ശേഷം തൊഴില്‍ മേഖലയില്‍ ലോകം പല പോരാട്ടങ്ങളും അതെ തുടര്‍ന്നുള്ള മാറ്റങ്ങളും കണ്ടു. ഒരു ദിവസം 18-20 മണിക്കൂറുകള്‍ ജോലി ചെയ്തിരുന്നത് എട്ടും ഏഴും മണിക്കൂറുകളായി കുറക്കാന്‍ നിരന്തരമായ പോരാട്ടത്തിലൂടെ തൊഴിലാളികള്‍ക്ക് കഴിഞ്ഞു. അടിമത്ത വ്വസ്തതിക്ക് അന്ത്യം കുറിച്ച്. തൊഴിലാളി സംഘടനകള്‍ വിപ്ളവ പ്രസ്ഥാനങ്ങളായും രാഷ്ട്രീയ പാര്‍ടികളായും രാഷ്ട്രത്തിന്റെ ഗതി നിയന്ത്രിക്കുന്നവയായും മാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..