Latest NewsNewsInternationalCrime

ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങള്‍, നാല് ലക്ഷം ഉപയോക്താക്കൾ; ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റിനു പൂട്ടു വീണു

പിഞ്ചുകുഞ്ഞുങ്ങളെ ഏറ്റവും കഠിനമായി ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങളു വീഡിയോകളുമാണ് സൈറ്റില്‍

ജർമ്മനി : ലോകത്തിലെ ഏറ്റവും വലിയ അശ്ലീല വെബ്‌സൈറ്റുകളിലൊന്നു പോലീസ് അടച്ചു പൂട്ടി. ജര്‍മ്മന്‍ പോലീസിന്റെ നിരന്തരശ്രമത്തിന്റെ ഫലമായാണ് ആയിരക്കണക്കിന് അശ്ലീല ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്തിരിക്കുന്ന സൈറ്റ് അടച്ചു പൂട്ടുകയും അഡ്മിനിസ്‌ട്രേറ്റര്‍മാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

‘ബോയ്സ്റ്റൗണ്‍’ എന്ന വെബ്‌സൈറ്റിനാണു പണികിട്ടിയത്. പാഡെര്‍ബോര്‍ണില്‍ നിന്നുള്ള നാല്‍പ്പതുകാരനും മ്യൂണിക്കില്‍ നിന്നുള്ള അമ്പതുകാരനും വടക്കന്‍ ജര്‍മ്മനിയില്‍ നിന്നുള്ള അമ്പത്തെട്ടുകാരനുമായിരുന്നു ഈ വെബ്‌സൈറ്റ് നടത്തിപ്പിനു പിന്നില്‍. 400,000 അംഗങ്ങളുള്ള ഈ സൈറ്റിൽ 64 കാരനായ നാലാമത്തെ പ്രതി മാത്രം ഏകദേശം 3,500 പോസ്റ്റുകള്‍ സൈറ്റില്‍ അപ്‌ലോഡ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്.

read also:ആർക്കും അവാർഡ് മടക്കി കൊടുക്കേണ്ട, മെഴുകുതിരി കത്തിച്ച് റാലിയും ഇല്ല; ബുദ്ധിജീവികൾക്കെതിരെ സന്ദീപ് വാചസ്പതി

2019 മുതല്‍ സജീവമായ ‘ബോയ്സ്റ്റൗണ്‍’ ‘ലോകത്തിലെ ഏറ്റവും വലിയ കുട്ടികളുടെ അശ്ലീല വെബ്‌സൈറ്റുകളില്‍ ഒന്നാണ്. പിഞ്ചുകുഞ്ഞുങ്ങളെ ഏറ്റവും കഠിനമായി ലൈംഗികമായി ദുരുപയോഗം ചെയ്യുന്നതിന്റെ ചിത്രങ്ങളു വീഡിയോകളുമാണ് സൈറ്റില്‍ ഉണ്ടായിരുന്നത്. ജർമ്മൻ പോലീസ് ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര അന്വേഷണം നടത്തിയ ശേഷമായിരുന്നു അറസ്റ്റ്.

Post Your Comments


Back to top button