തിരുവനന്തപുരം; ജില്ലകൾ കേന്ദ്രീകരിച്ച് കഞ്ചാവ് മൊത്ത വിൽപന നടത്തുന്ന മൂന്നംഗസംഘം 150 കിലോ കഞ്ചാവുമായി മെഡിക്കൽ കോളജ് പൊലീസിന്റെ പിടിയിലായിയിരിക്കുന്നു. മധുര വീരകോവിൽ സ്വദേശി മുക്താർ (21), കായംകുളം എരുവാ കുന്നിൽ തറയിൽ സ്വദേശി ശ്രീക്കുട്ടൻ (28) , കോയമ്പത്തൂർ സായിബാബ കോവിൽ കെ കെ നഗറിൽ ബാബു (29) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കഞ്ചാവ് കുമാരപുരം പൂന്തി റോഡിലുള്ള ആളൊഴിഞ്ഞ പുരയിടത്തിൽ ജല അതോറിറ്റിയുടെ വലിയ പെപ്പുകൾക്ക് ഉള്ളിലാണ് സൂക്ഷിച്ചിരുന്നത് ഇവർ. 72 പാക്കറ്റുകളായി ചാക്കിൽ പൊതിഞ്ഞായിരുന്നു കഞ്ചാവ് ഒളിപ്പിച്ചത്. നേരത്തെ പിടികൂടിയവരിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഈ സംഘം പൊലീസ് നിരീക്ഷണത്തിലായിരുന്നു. ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നും ചരക്ക് വാഹനത്തിലാണ് സംഘം കഞ്ചാവ് കടത്തിയിരുന്നതെന്നു പൊലീസ് പറഞ്ഞു.
Post Your Comments