KeralaLatest NewsNews

സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നിലവില്‍വന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നിലവില്‍വന്നു. രേഖകളെല്ലാം കൃത്യമായാല്‍ അപേക്ഷിക്കുന്ന അന്നുതന്നെ കാര്‍ഡ് ലഭിക്കും.

Read Also : മുന്നോട്ടുള്ള ഓരോ നിമിഷവും നമുക്ക് കരുതലോടെ ജീവിക്കാം ; കൊവിഡ് സന്ദേശവുമായി മോഹൻലാൽ   

ആദ്യഘട്ടത്തില്‍ പുതിയ കാര്‍ഡിന് അപേക്ഷിക്കുന്നവര്‍ക്കും പഴയ കാര്‍ഡിലെ തിരുത്തലിനോ വിവരങ്ങള്‍ മാറ്റുന്നതിനോ അപേക്ഷിക്കുന്നവര്‍ക്കുമായിരിക്കും ഇ-കാര്‍ഡ് നല്‍കുക. മറ്റുള്ളവര്‍ക്ക് നിലവില്‍ കൈവശമുള്ള പുസ്തകരൂപത്തിലുള്ള കാര്‍ഡ് തുടരും.

അക്ഷയകേന്ദ്രങ്ങള്‍ വഴിയോ പൊതുവിതരണവകുപ്പിന്റെ വെബ്‌സൈറ്റ് വഴിയോ അപേക്ഷ സമര്‍പ്പിക്കാം. എ.എ.വൈ. വിഭാഗത്തിലെ പട്ടികവര്‍ഗം ഒഴികെയുള്ള എല്ലാ വിഭാഗത്തിലുള്ളവരും സര്‍വീസ് ചാര്‍ജ്ജായി 50 രൂപ സര്‍ക്കാരിന് നല്‍കണം. ഇതുകൂടാതെ അക്ഷയകേന്ദ്രത്തിന്റെ ഫീസും നല്‍കണം. ഇ-കാര്‍ഡിന്റെ ലാമിനേറ്റ് ചെയ്ത കളര്‍ പ്രിന്റ് വേണമെങ്കില്‍ 25 രൂപകൂടി അധികം നല്‍കണം.

അപേക്ഷ അംഗീകരിച്ചു കഴിയുമ്ബോള്‍ കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ നമ്ബരിലേക്ക് പ്രിന്റ് പാസ്‌വേഡ് എത്തും. ഇതുപയോഗിച്ച്‌ അക്ഷയ കേന്ദ്രങ്ങളില്‍ നിന്നോ സ്വന്തം കംപ്യൂട്ടറില്‍ നിന്നോ പ്രിന്റെടുക്കാം. ഒരു ചെറിയ പേജില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുന്നതാണ് ഇ-റേഷന്‍ കാര്‍ഡ്. തിരുവനന്തപുരം ജില്ലയില്‍ നടപ്പാക്കിയ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം തിങ്കളാഴ്ച മുതലാണ് മറ്റ് ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്.

 

Related Articles

Post Your Comments


Back to top button