KeralaLatest NewsNews

‘മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദുഖിക്കുന്നു’; അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി

ന്യൂഡൽഹി : മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിൽ മലയാളത്തിലാണ് പ്രധാനമന്ത്രി അനുശോചനം അറിയിച്ചത്.

”മാർത്തോമ്മാ സഭ മുൻ അധ്യക്ഷൻ റവ. ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ നിര്യാണത്തിൽ ദുഖിക്കുന്നു. ശ്രേഷ്ഠമായ ദൈവശാസ്ത്ര പരിജ്ഞാനവും മനുഷ്യന്റെ കഷ്ടപ്പാടുകൾ ദൂരീകരിക്കാനുള്ള നിരവധി ശ്രമങ്ങൾക്കും അദ്ദേഹം ഓർക്കപ്പെടും” .പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു.മലങ്കര മാർത്തോമ്മാ സിറിയൻ സഭയിലെ അംഗങ്ങളെ അനുശോചനം അറിയിക്കുന്നുവെന്നും അദ്ദേഹം സന്ദേശത്തിൽ കുറിച്ചു.

Read Also  :  ബംഗാളിൽ അക്രമ പരമ്പരയ്ക്കിടെ മമത മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്​തു

മാർ ക്രിസോസ്റ്റവുമായി നേരത്തെ തന്നെ അടുത്ത ബന്ധം പുലർത്തിയിരുന്ന പ്രധാനമന്ത്രി മാർ ക്രിസോസ്റ്റവുമായി കൂടിക്കാഴ്ച്ച നടത്തിയിട്ടുണ്ട്. ക്രിസോസ്റ്റത്തിന്റെ പിറന്നാളാഘോഷത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ പങ്കെടുത്തിരുന്നു. ബിജെപി നേതൃത്വവുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ക്രിസോസ്റ്റത്തിന്റെ തൊണ്ണൂറാം പിറന്നാളാഘോഷത്തിൽ മുൻ കേന്ദ്ര ആഭ്യന്തര മന്ത്രി എൽ.കെ അദ്വാനിയും പങ്കെടുത്തിട്ടുണ്ട്.

 

Related Articles

Post Your Comments


Back to top button