05 May Wednesday

കേരളത്തിലെ തോൽവി റിപ്പോർട്ട്‌ തേടി ഹൈക്കമാൻഡ്‌

വെബ് ഡെസ്‌ക്‌Updated: Wednesday May 5, 2021


ന്യൂഡൽഹി
കേരളത്തിൽ കോൺഗ്രസിനേറ്റ കനത്ത തോൽവിയിൽ ഹൈക്കമാൻഡിന്‌ കടുത്ത അതൃപ്‌തി. കെപിസിസിയിൽനിന്ന്‌ റിപ്പോർട്ട്‌ തേടി. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ്‌ അൻവറാണ്‌ റിപ്പോർട്ട്‌ ആവശ്യപ്പെട്ടത്‌. കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനെ നീക്കിയേക്കും. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയുടെ കാര്യവും പരുങ്ങലില്‍. 

അസമിലെ തോൽവിയോടൊപ്പം കേരളത്തിലെ മോശം പ്രകടനം കൂടിയായതോടെ നേതൃത്വം പൂർണ നിരാശയിലാണ്‌. പ്രത്യേകിച്ച്‌ രാഹുൽ ക്യാമ്പ്‌. ജൂണോടെ അധ്യക്ഷപദവി വീണ്ടും ഏറ്റെടുക്കാമെന്ന രാഹുലിന്റെ മോഹങ്ങൾക്ക്‌ കൂടിയാണ്‌ മങ്ങലേറ്റത്.

ട്വിറ്ററും ഫെയ്‌സ്‌ബുക്കുമൊക്കെ ഉപേക്ഷിച്ച്‌ തെരുവുകളിലേക്ക്‌ ഇറങ്ങാൻ കോൺഗ്രസ്‌ നേതൃത്വം തയ്യാറാകണമെന്ന്‌ ലോക്‌സഭയിലെ പാർടി നേതാവ്‌ അധിർരഞ്‌ജൻ ചൗധരി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top