COVID 19Latest NewsNewsIndia

കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം നേരിടാന്‍ എല്ലാവരും സജ്ജരാകണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. വൈറസിന്റെ പുതിയ വകഭേദങ്ങള്‍ കൂടുതല്‍ പകരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ പ്രിന്‍സിപ്പല്‍ സയന്റിഫിക് അഡൈ്വസര്‍ കെ വിജയരാഘവന്‍ പറഞ്ഞു.

Read Also : കൊവിഡ് രോഗം ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇ-റിക്ഷയിൽ കെട്ടിവച്ച് വീട്ടിലെത്തിച്ച് ഭാര്യ ; വൈറൽ ആയി വീഡിയോ

‘നിലവിലെ കോവിഡ് വകഭേദങ്ങള്‍ക്ക് വാക്‌സിന്‍ ഫലപ്രദമാണ്. പുതിയ വകഭേദങ്ങള്‍ ലോകമെമ്ബാടും പ്രത്യക്ഷപ്പെട്ടേക്കാം. പ്രതിരോധത്തെ പരാജയപ്പെടുത്തുന്ന വകഭേദങ്ങളും രോഗതീവ്രത കുറയ്ക്കുന്നതോ കൂട്ടുന്നതോ ആയ വകഭേദങ്ങള്‍ വ്യാപിച്ചേക്കും’അദ്ദേഹം വ്യക്തമാക്കി. നിലവില്‍ 12 സംസ്ഥാനങ്ങളില്‍ ഒരു ലക്ഷത്തിലധികം സജീവ കോവിഡ് കേസുകളുണ്ട്. ഏഴ് സംസ്ഥാനങ്ങളില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ കോവിഡ് കേസുകളുണ്ട്. മഹാരാഷ്ട്ര, കേരളം, കര്‍ണാടക, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഒന്നര ലക്ഷത്തോളം കേസുകളുണ്ടെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലാവ് അഗര്‍വാള്‍ പറഞ്ഞു.

മഹാരാഷ്ട്ര, കര്‍ണാടക, ആന്ധ്രപ്രദേശ്, ഡല്‍ഹി, ഹരിയാന എന്നിവിടങ്ങളില്‍ മരണസംഖ്യ വര്‍ദ്ധിച്ചു. പുതിയ വകഭേദങ്ങള്‍ വേഗത്തില്‍ മനുഷ്യരിലേക്ക് പടരുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു. അതേസമയം വൈറസ് മൃഗങ്ങളിലേക്ക് പടരുന്നില്ലെന്നും മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കാണ് പടരുന്നതെന്നും നീതി ആയോഗ് അംഗം ഡോ. വി കെ പോള്‍ വ്യക്തമാക്കി.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് രേഖപ്പെടുത്തിയ പുതിയ കോവിഡ് രോഗികളുടെ എണ്ണം 3,82,315 ആണ്. 3,780 പേര്‍ കോവിഡ് ബാധിച്ച്‌ കഴിഞ്ഞ ദിവസം മരണപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ഇന്നലെ 3,38,439 പേര്‍ ഇന്നലെ രോഗമുക്തരായി ആശുപത്രി വിട്ടു.

രാജ്യത്തെ മൊത്തം കോവിഡ് കണക്കുകള്‍ 2,06,65,148 ആയി. 1,69,51,731 പേര്‍ രോഗമുക്തരായി. ഇതുവരെ മരിച്ചവരുടെ എണ്ണം 2,26,188 ആണ്. 34,87,229 ആക്ടീവ് കേസുകളാണുള്ളത്. 16,04,94,188 പേര്‍ ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സ്വീകരിച്ചു.

Related Articles

Post Your Comments


Back to top button