ലക്നൗ: കൊവിഡ് രോഗം ബാധിച്ച് മരിച്ച ഭർത്താവിന്റെ മൃതദേഹം ഇ-റിക്ഷയിൽ വീട്ടിലെത്തിച്ച് ഭാര്യ. ആംബുലൻസിന് നൽകാൻ പണമില്ലാതായതോടെയാണ് സ്ത്രീയ്ക്ക് ഭർത്താവിന്റെ മൃതദേഹം ഇ- റിക്ഷയിൽ വീട്ടിലെത്തിക്കേണ്ടി വന്നത്.
Read Also : ഒറ്റ പ്രസവത്തില്‍ യുവതി ജന്മം നല്‍കിയത് ഒൻപത് കുഞ്ഞുങ്ങള്‍ക്ക്
ആശുപത്രികളിൽ നിന്ന് കൊവിഡ് രോഗിയായ പിതാവിന് കിടക്കയോ ചികിത്സയോ കിട്ടിയില്ലെന്ന് മരിച്ചയാളുടെ മകൻ പറഞ്ഞു. വലിയ തുകയാണ് കൊവിഡ് രോഗിയുമായി പോകാൻ ആംബുലൻസ് ഡ്രൈവർമാർ ആവശ്യപ്പെട്ടതെന്നും മകൻ പറഞ്ഞു. വീണുപോകാതിരിക്കാൻ മൃതദേഹം കെട്ടിവച്ച് പോകുന്ന അതിദാരുണ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
Post Your Comments