മൂന്നാര്‍> മൂന്നാര്‍ സിഎസ്‌ഐ ദേവാലയത്തില്‍ നടത്തിയ ധ്യാനത്തില്‍ പങ്കെടുത്ത 80 ഓളം വൈദികര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് വൈദികര്‍ മരിച്ചു. ഫാ. ബിജുമോന്‍, ഫാ. ഷൈന്‍ പി രാജ് എന്നിവരാണ് മരിച്ചത്. ഏപ്രില്‍ 13 മുതല്‍ 17 വരെയാണ് പഴയ മൂന്നാറിലെ സിഎസ്‌ഐ റിട്രീറ്റ് സെന്ററില്‍ വച്ചാണ് ധ്യാനം നടന്നത്. ധ്യാനത്തിനു ശേഷം ഇടവക ജനങ്ങളുമായി ചില വൈദീകര്‍ സമ്പര്‍ക്കം പുലര്‍ത്തിയതായും അറിയുന്നു.
ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഇടവക സമിതി ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..