KeralaLatest News

‘വിശക്കുന്നവന് അന്നം കൊടുത്തത് വിജയ കാരണം’; പിണറായിയെ പുകഴ്ത്തി ഫിറോസ് കുന്നംപറമ്പില്‍

3066 വോട്ടിന്റെഭൂരിപക്ഷത്തിലാണ് ജലീല്‍ ഫിറോസിനെ തോല്‍പ്പിച്ചുകൊണ്ട് ജയം നേടിയത്.

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഗംഭീര വിജയം നേടിയ പശ്ചാത്തലത്തില്‍ നിയുക്ത മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ചുകൊണ്ട് തവനൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചാരിറ്റി പ്രവര്‍ത്തകനുമായ ഫിറോസ് ഫിറോസ് കുന്നംപറമ്പില്‍.

സംസ്ഥാനത്തെ ഇടത് തരംഗത്തിന് കാരണമായത് വിശക്കുന്നവന് അന്നം കൊടുക്കുന്ന സര്‍ക്കാര്‍ നടപടിയാണെന്നും അതാരും കാണാതെ പോകരുതെന്നുമാണ് ഫിറോസ് അഭിപ്രായപ്പെട്ടത്. മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയും മുന്‍ മന്ത്രിയുമായ കെടി ജലീല്‍ വോട്ടെണ്ണലിന്റെ അവസാന ലാപ്പുകളിലായിരുന്നു വിജയത്തിലേക്ക് ഉയര്‍ന്നത്. 3066 വോട്ടിന്റെഭൂരിപക്ഷത്തിലാണ് ജലീല്‍ ഫിറോസിനെ തോല്‍പ്പിച്ചുകൊണ്ട് ജയം നേടിയത്.

കോവിഡിൽ ആശ്വാസമായി അമൃതാനന്ദമയീ മഠം: സപ്പോർട്ട് ഡെസ്‌കുമായി അമൃത യുവധർമ ധാര

2016ല്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ച കെടി ജലീല്‍ 17,064 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തവനൂരില്‍ ജയിച്ചിരുന്നത്.എന്നാല്‍ എല്‍ഡിഎഫ് തരംഗം ആഞ്ഞു വീശിയിട്ടും 17, 000ല്‍ കൂടുതല്‍ വോട്ടിന് എളുപ്പത്തില്‍ ജയിച്ചിരുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഈ തുച്ഛമായ ലീഡിന് പിടിച്ച്‌ കെട്ടിയത് വിജയത്തിന്റെ തുടക്കമാണെന്നാണ് ഫിറോസ് പ്രതികരിച്ചത്.

Related Articles

Post Your Comments


Back to top button