KeralaLatest NewsNews

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 17 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കോഴിക്കോട് സ്വദേശി പിടിയില്‍

കോഴിക്കോട് കക്കട്ടില്‍ സ്വദേശി നസീര്‍ എന്നയാളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് തുടര്‍ക്കഥയാകുന്നു. വിമാനത്താവളം വഴി ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ലക്ഷങ്ങള്‍ വിലമതിക്കുന്ന സ്വര്‍ണം കസ്റ്റംസ് നടത്തിയ പരിശോധനയില്‍ പിടികൂടി. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയില്‍ എടുത്തു.

Also Read: സംസ്ഥാനത്ത് രോഗവ്യാപനം ശക്തി പ്രാപിക്കുന്നു; കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 248 പേര്‍

ഷാര്‍ജയില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി നസീര്‍ എന്നയാളാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. വിപണിയില്‍ ഏകദേശം 17 ലക്ഷം രൂപ വിലമതിക്കുന്ന 363 ഗ്രാം സ്വര്‍ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കസ്റ്റഡിയിലെടുത്ത ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് കസ്റ്റംസ് അധികൃതര്‍ അറിയിച്ചു.

കേരളത്തില്‍ മലബാര്‍ മേഖല കേന്ദ്രീകരിച്ച് വലിയ രീതിയിലുള്ള സ്വര്‍ണക്കടത്ത് സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. കണ്ണൂര്‍, കരിപ്പൂര്‍ വിമാനത്താവളങ്ങള്‍ കേന്ദ്രീകരിച്ചാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സ്വര്‍ണക്കടത്ത് നടക്കുന്നത്. സമീപ കാലത്ത് നിരവധി തവണയാണ് ഇവിടങ്ങളില്‍ നിന്നും സ്വര്‍ണക്കടത്ത് പിടികൂടിയത്. കണ്ണൂരില്‍ നിന്ന് കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ സ്വര്‍ണം പിടികൂടിയിരുന്നു.

Related Articles

Post Your Comments


Back to top button