COVID 19Latest NewsNewsIndia

കോവിഡിനെ ഇല്ലാതാക്കാൻ കൂട്ട പ്രാര്‍ഥന ; പങ്കെടുത്തത് നൂറുകണക്കിനാളുകള്‍

അഹമ്മദാബാദ് : കോവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിച്ച്‌ ഗുജറാത്തിലെ സാനന്ദ് താലൂക്കിലെ നവ്പുരയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്ത കൂട്ട പ്രാര്‍ഥന. കോവിഡ് അവസാനിക്കാന്‍ വേണ്ടിയാണ് ചടങ്ങ് സംഘടിപ്പിച്ചത്. മാസ്ക് പോലും ധരിക്കാതെയാണ് നൂറുകണക്കിനാളുകള്‍ പരിപാടിയില്‍ പങ്കെടുത്തതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പങ്കെടുത്ത 23 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

Read Also : മുഖ്യമന്ത്രി മമത ബാനര്‍ജിയെ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നിനോട് ഉപമിച്ച്‌ കേന്ദ്രമന്ത്രി 

മേയ് മൂന്നിനാണ് സംഭവം നടന്നത്. കോവിഡ് അവസാനിക്കാനായി ബയില്യദേവ് ക്ഷേത്രത്തില്‍ വെള്ളം അര്‍പ്പിക്കുന്ന ചടങ്ങാണ് നടന്നത്. നൂറുകണക്കിന് സ്ത്രീകള്‍ കുടങ്ങളില്‍ വെള്ളവുമായെത്തി ചടങ്ങില്‍ പങ്കെടുത്തു. ഗ്രാമത്തലവന്‍റെ നേതൃത്വത്തിലായിരുന്നു പൂജ. ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Related Articles

Post Your Comments


Back to top button