KeralaLatest NewsNews

സമൂഹ മാധ്യമങ്ങളില്‍ നടി റിമ കല്ലിങ്കലിനെതിരെ സൈബര്‍ സഖാക്കളുടെ തെറിവിളി; കാരണം ഇതാണ്

ഇടത് സഹയാത്രികരായ ആഷിക് അബുവും റിമയും സഖാക്കളുടെ ഇഷ്ട താര ദമ്പതികളാണ്

കൊച്ചി: പ്രശസ്ത നടിയും സംവിധായകന്‍ ആഷിക് അബുവിന്റെ ഭാര്യയുമായ റിമ കല്ലിങ്കലിനെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ സിപിഎം സൈബര്‍ സഖാക്കളുടെ തെറി വിളി. വടകരയില്‍ സിപിഎമ്മിനെ നിലംപരിശാക്കിയ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമയ്ക്ക് റിമ അഭിവാദ്യം അര്‍പ്പിച്ചതാണ് സൈബര്‍ സഖാക്കളെ ചൊടിപ്പിച്ചത്.

Also Read: മാസ്‌ക് ധരിക്കാത്തതിന് 18,868 പേര്‍ക്കെതിരെ കേസ് എടുത്തു; പിഴയായി 54,36,200 രൂപ ഈടാക്കിയെന്ന് മുഖ്യമന്ത്രി

രമയുടെ ചിത്രം റിമാ കല്ലിങ്കല്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് റിമയ്‌ക്കെതിരെ സൈബര്‍ ആക്രമണം രൂക്ഷമായത്. പൊതുവെ ഇടത് സഹയാത്രികരായ ആഷിക് അബുവും റിമയും സഖാക്കളുടെ ഇഷ്ട താര ദമ്പതികളാണ്. എന്നാല്‍ യുഡിഎഫ് പിന്തുണയോടെ ജയിച്ച കെ.കെ രമയ്ക്ക് റിമ അഭിവാദ്യം അര്‍പ്പിച്ചതോടെ സൈബര്‍ സഖാക്കള്‍ അസ്വസ്ഥരായി. ഇതിന് പിന്നാലെയാണ് കാര്യങ്ങള്‍ തെറിവിളി വരെ എത്തിയത്.

തെരഞ്ഞെടുപ്പ് പ്രചാരണ വേദികളില്‍ പോലും ആഷിക് അബുവും റിമയും സജീവ സാന്നിധ്യമായിരുന്നു. എന്നാല്‍ റിമയുടെ ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അണികളില്‍ നിന്നും ഉയര്‍ന്ന തെറിവിളികളില്‍ പാര്‍ട്ടി നേതൃത്വവും ആകെ കുഴഞ്ഞിരിക്കുകയാണ്.

Related Articles

Post Your Comments


Back to top button