Latest NewsNewsIndiaCrime

വിവാഹേതരബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു

മുംബൈ: വിവാഹേതരബന്ധം സംശയിച്ച് യുവാവ് ഭാര്യയെ കുത്തിക്കൊന്നു. പത്തുതവണയാണ് കത്തിയെടുത്ത് യുവാവ് കുത്തിയതെന്ന് പൊലീസ് പറഞ്ഞു. മുംബൈയിലെ കിഴക്കന്‍ കണ്ടിവാലിയിലാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം ഉണ്ടായിരിക്കുന്നത്. മഹേഷ് സോണിയാണ് കൃത്യം ചെയ്തിരിക്കുന്നതും. ഭാര്യ പൂനത്തിന് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ചാണ് ഇയാള്‍ കൊപാതകം നടത്തിയതെന്ന് പൊലീസ് പറയുകയുണ്ടായി. മഹേഷ് സോണി തൊഴില്‍രഹിതനാണ്. സ്ഥിരമായി അമ്മയെ തല്ലുകയും അസഭ്യം പറയുകയും ചെയ്യാറുണ്ടെന്ന് പൂനത്തിന്റെ മകന്‍ പറഞ്ഞു.

സംഭവ ദിവസം ദമ്പതികള്‍ വഴക്കിടുന്ന ശബ്ദം പുറത്തുവന്നുവെങ്കിലും അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിച്ചില്ല. വഴക്ക് അവസാനിപ്പിക്കാന്‍ അയല്‍വാസികള്‍ ശ്രമിച്ചുവെങ്കിലും ആക്രമിക്കുമെന്ന് മഹേഷ് സോണി ഭീഷണിപ്പെടുത്തിയതായി അയല്‍വാസികള്‍ പറഞ്ഞു.

മുറിയുടെ വാതില്‍ അടച്ചതിന് ശേഷമാണ് മഹേഷ് സോണി ഭാര്യയെ ആക്രമിച്ചിരിക്കുന്നത്. ശബ്ദം പുറത്തുവരാതായതോടെ അയല്‍വാസികള്‍ വന്നുനോക്കുമ്പോള്‍ പൂനം മരിച്ചു കിടക്കുന്നത് കാണുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അച്ഛന്‍ സഹോദരിയുടെ സ്വര്‍ണാഭരണങ്ങള്‍ രണ്ടുതവണ മോഷ്ടിച്ചതായി മകന്‍ ആരോപിച്ചു.

Related Articles

Post Your Comments


Back to top button