NattuvarthaLatest NewsNews

പത്തനംതിട്ടയിൽ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം

പത്തനംതിട്ട; പത്തനംതിട്ട ജില്ലയിൽ കൊറോണ വൈറസ് രോഗ ബാധിതരുടെ എണ്ണം ദിവസങ്ങളായി ആയിരത്തിന് മുകളിലാണ് ഉള്ളത്. ഇന്നലെ 1082 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. 1015 പേർ മുക്തരായി.

∙ ജില്ലയിൽ ഇന്നലെ കോവിഡ് ബാധിച്ച് മരണം-7
∙ നിലവിൽ ചികിത്സയിൽ ഉള്ളവർ–10935
∙ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവർ–78013
∙ സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവർ– 71025
∙ ആകെ കോവിഡ് മുക്തരായവർ– 66833
∙ നിരീക്ഷണത്തിൽ ഉള്ളവർ- 25689
∙ ഇതുവരെ സ്വീകരിച്ച സാംപിളുകൾ- 860514.
∙ ഫലം ലഭിക്കാനുള്ള സാംപിളുകൾ– 936
∙ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്– 9.07%

കോവിഡ് നിയന്ത്രണങ്ങൾ തുടരും: കലക്ടർ

പത്തനംതിട്ട; കൊറോണ വൈറസ് രോഗ വ്യാപനം കണക്കിലെടുത്ത് ജില്ലയിൽ ഇന്നും കർശന നിയന്ത്രണങ്ങൾ തുടരുമെന്ന് കലക്ടർ ഡോ.എൻ.തേജ് ലോഹിത് റെഡ്ഡി അറിയിക്കുകയുണ്ടായി. 144 പ്രഖ്യാപിച്ച സ്ഥലങ്ങളിൽ മാത്രമല്ല മറ്റ് സ്ഥലങ്ങളിലും കർശന നിയന്ത്രണങ്ങളും പരിശോധനയും തുടരും. തിരഞ്ഞെടുപ്പ് ആഘോഷങ്ങൾ, പൊതു ഇടങ്ങളിലെ കൂട്ടം ചേരൽ എന്നിവ പൂർണമായും ഒഴിവാക്കണം. ആവശ്യമില്ലാതെ ആരും വീടിന് പുറത്തിറങ്ങരുത്. നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Post Your Comments


Back to top button