KeralaLatest NewsNews

മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസിനെ ആക്രമിച്ചു; കൊലക്കേസ് പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തിയത് സാഹസികമായി

ഡെയ്ഞ്ചര്‍ സുജിത് എന്നറിയപ്പെടുന്ന സുജിത്താണ് പോലീസിനെ ആക്രമിച്ചത്

കോട്ടയം: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്തതിന് പോലീസിന് നേരെ കൊലക്കേസ് പ്രതിയുടെ ആക്രമണം. മുത്തൂറ്റ് പോള്‍ വധക്കേസിലെ മൂന്നാം പ്രതിയായ പായിപ്പാട് കൊല്ലാപുറം സ്വദേശി ഡെയ്ഞ്ചര്‍ സുജിത് എന്നറിയപ്പെടുന്ന സുജിത്താണ്(45) പോലീസിനെ ആക്രമിച്ചത്. ഇയാളെ തൃക്കൊടിത്താനം പോലീസ് അറസ്റ്റ് ചെയ്തു.

Also Read: ആന്റി വൈറല്‍ മരുന്നായ റെംഡെസീവിര്‍ കരിഞ്ചന്തയില്‍ വിറ്റു; നഴ്‌സ് ഉള്‍പ്പെടെ നാലു പേര്‍ അറസ്റ്റില്‍

ഇന്നലെ വൈകുന്നേരം നാല് മണിയോടെ പോലീസ് പട്രോളിംഗ് നടത്തുമ്പോഴാണ് മാസ്‌ക് ധരിക്കാതെ സുജിത് വഴിയില്‍ ഇരിക്കുന്നത് കണ്ടത്. ഇത് ചോദ്യം ചെയതതിന് പോലീസിന് നേരെ ഇയാള്‍ അക്രമാസക്തനായി. തുടര്‍ന്ന് പിടികൂടി സ്‌റ്റേഷനില്‍ എത്തിച്ചപ്പോള്‍ അവിടെയും ഇയാള്‍ അക്രമാസക്തനാകുകയാണ് ഉണ്ടായത്.

സ്‌റ്റേഷനില്‍ ഉണ്ടായിരുന്ന ചെടിച്ചട്ടിയെടുത്ത് സുജിത് പോലീസിന് നേരേ എറിഞ്ഞു. പിന്നീട് ഏറെ നേരത്തെ ബലപ്രയോഗത്തിലൂടെയാണ് സുജിത്തിനെ പോലീസ് കീഴ്‌പ്പെടുത്തിയത്. പോലിസിനെ ആക്രമിച്ചതിനും പൊതുമുതല്‍ നശിപ്പിച്ചതിനും മാസ്‌ക് ധരിക്കാത്തതിനും സുജിത്തിനെതിരെ പോലീസ് കേസെടുത്തു.

Related Articles

Post Your Comments


Back to top button