COVID 19KeralaNattuvarthaLatest NewsNews

സംസ്ഥാനം തീരുമാനിച്ചതുകൊണ്ട് വാക്സിൻ കിട്ടില്ല, ലഭ്യമാക്കേണ്ടത് കേന്ദ്രം, കേന്ദ്രസർക്കാർ നീതിപൂർവം പെരുമാറണം; പിണറായി

കേന്ദ്രത്തിൽ നിന്നും നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും 75,000 ഡോസ് കൊവാക്‌സിനും ഇന്ന് സംസ്ഥാനത്തെത്തുമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സിൻ നൽകേണ്ട ഉത്തരവാദിത്തം കേന്ദ്രസർക്കാരിനാണെന്നും, അതിൽ നിന്ന് ഒഴിഞ്ഞുമാറുന്നത് ഒരു തരത്തിലും ശരിയല്ലെന്നും പിണറായി വിജയൻ. കേന്ദ്രത്തിൽ നിന്നും 18 മുതൽ വാക്സിൻ നൽകുമെന്ന് പ്രഖ്യാപിച്ചത് പ്രാവർത്തികമാക്കാനുള്ള നടപടി കേന്ദ്രം സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാർ തീരുമാനിച്ചതുകൊണ്ടുമാത്രം വാക്സിൻ കിട്ടുകയില്ലെന്നും വാക്സിൻ നിർമാതാക്കളായ കമ്പനികളിൽ നിന്നും നമുക്ക് ലഭ്യമാകകുന്നതിനുള്ള ശ്രമമാണ് സംസ്ഥാനം നടത്തികൊണ്ടിരിക്കുന്നതെന്നും പിണറായി പറഞ്ഞു.

നിയന്ത്രണങ്ങളുടെ ലംഘനം; മാസ്‌ക് ധരിക്കാത്ത 17,730 പേര്‍ക്കെതിരെ നടപടി

‘കേന്ദ്രസർക്കാർ നയമനുസരിച്ച് 18 ന് മുകളിലുള്ളവർക്ക് സർക്കാർ-സ്വകാര്യ ആശുപത്രികൾ വഴിയാണ് വാക്സിൻ വിതരണം. സംസ്ഥാന സർക്കാർ വിചാരിച്ചാൽ വാക്സിൻ കിട്ടില്ല. അത് ലഭ്യമാകുന്ന മുറയ്ക്ക് 18 ന് മുകളിലുള്ളവർക്ക് പ്രത്യേക ക്രമീകരണത്തിലൂടെ വാക്സിൻ നൽകണം’. പിണറായി വ്യക്തമാക്കി.

അതേസമയം, കേന്ദ്രത്തിൽ നിന്നും നാല് ലക്ഷം ഡോസ് കൊവിഷീൽഡ് വാക്സിനും 75,000 ഡോസ് കൊവാക്‌സിനും ഇന്ന് സംസ്ഥാനത്തെത്തുമെന്നും പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

Related Articles

Post Your Comments


Back to top button