04 May Tuesday

സംസ്‌കരിക്കാന്‍ ഇടമില്ല; കര്‍ണാടകയില്‍ ശ്മശാനത്തില്‍ ഹൗസ്ഫുള്‍ ബോര്‍ഡ് വച്ച് അധികൃതര്‍

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

പ്രതീകാത്മക ചിത്രം

ബംഗളൂരു> രാജ്യത്ത് കോവിഡ് മരണങ്ങള്‍ ഭയാനകമാം വിധം വര്‍ധിക്കവെ, കര്‍ണാടകയിലെ ചമരാജ്പേട്ടിലെ ഒരു ശ്മശാനത്തില്‍ ഹൗസ്ഫുള്‍ ബോര്‍ഡ് വച്ച് അധികൃതര്‍. ഇരുപതോളം മൃതദേഹങ്ങള്‍ സംസ്‌കരിക്കാറുള്ള ശ്മശാനത്തില്‍ ഇതില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ അനുവദിക്കില്ലെന്ന് അറിയിച്ചിരിക്കുകൊണ്ടാണ് അധികൃതര്‍ ബോര്‍ഡ് വയ്ക്കുകയുണ്ടായത്

ബംഗളൂരു നഗരത്തില്‍ ആകെ 13 ഇലക്ട്രിക് ശ്മശാനങ്ങളാണ് ഉള്ളത്. കോവിഡ് മരണങ്ങള്‍ കൂടിയ സാഹചര്യത്തില്‍ എല്ലാ ശ്മശാനങ്ങളുംപൂര്‍ണതോതിലാണ് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്‌. ശ്മശാനമായി ഉപയോഗിക്കാന്‍ ബംഗളൂരുവിന് സമീപം 230 ഏക്കര്‍ കര്‍ണാടക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സംസ്‌കരിക്കാന്‍ ഇടമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമുകളിലും പ്ലോട്ടുകളിലും ശ്മശാനങ്ങള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

ഞായറാഴ്ച കര്‍ണാടകയില്‍ 217 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതില്‍ 64 മരണം ബംഗളൂരുവില്‍ നിന്നാണ്. സംസ്ഥാനത്ത് 16 ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്.





 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top