KeralaNattuvarthaLatest NewsNews

20 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ബണ്ട് ഒറ്റരാത്രി കൊണ്ട് തകര്‍ന്നു; ജലസേചന വകുപ്പിന്റെ ‘അത്ഭുത പ്രവര്‍ത്തി’

ആറിന് കുറുകേ ഷട്ടര്‍ നിര്‍മ്മിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടും

കോട്ടയം: ജലസേചന വകുപ്പിന്റെ അത്ഭുതപ്രവർത്തിയിൽ ഞെട്ടലോടെ നാട്ടുകാർ. ഓരുവെള്ളം നിര്‍മ്മിച്ച തടയണ ഒറ്റരാത്രി കൊണ്ട് തകര്‍ന്നു. ഇരുപത് ലക്ഷം രൂപയിലധികം ചെലവിട്ട് കുമ്മനം കുളപ്പുരക്കടവിന് സമീപം നിര്‍മ്മിച്ച താഴത്തങ്ങാടി ബണ്ടാണ് വീണ്ടും തകര്‍ന്നത്.

വര്‍ഷം തോറും 20 ലക്ഷം രൂപ ചിലവഴിച്ചു തടയണ നിർമ്മിക്കുന്നത് ഒരു ആചാരം പോലെ തുടരുകയാണ് സർക്കാർ. ആറിന് കുറുകേ ഷട്ടര്‍ നിര്‍മ്മിച്ചാല്‍ പ്രശ്നം പരിഹരിക്കപ്പെടും എന്നിരിക്കെയാണ് അശാസ്ത്രീയമായ നിർമ്മാണ രീതികളിലൂടെ ഖജനാവിലെ പണം നശിപ്പിക്കുകയാണ് ഉദ്യോഗസ്ഥൻമാർ.

Related Articles

Post Your Comments


Back to top button