Latest NewsNewsIndia

‘ഇനി ആയുസ് നാല് ദിവസം മാത്രം’; യോഗി ആദിത്യനാഥിന് നേരെ വീണ്ടും വധഭീഷണി

ലക്‌നൗ : ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നേരെ വീണ്ടും വധഭീഷണി. വാട്സ്ആപ്പ് എമര്‍ജന്‍സി നമ്പറായ 112 ലായിരുന്നു വധഭീഷണി അടങ്ങിയ സന്ദേശം വന്നത്. യോഗി ആദിത്യനാഥിന് ഇനി ആയുസ് നാല് ദിവസം മാത്രമേ ശേഷിക്കുന്നുള്ളൂ’ എന്നായിരുന്നു സന്ദേശം. പറ്റുമെങ്കില്‍ നാല് ദിവസത്തിനകം തന്നെ അറസ്റ്റ് ചെയ്യാനും പോലീസിനോട് അദ്ദേഹം വെല്ലുവിളിച്ചിരുന്നു. അല്ലാത്തപക്ഷം അഞ്ചാം ദിവസം തന്നെ തന്റെ പദ്ധതിയുമായി മുന്നോട്ട് പോകുമെന്നും സന്ദേശത്തിൽ പറയുന്നു.

സംഭവത്തിൽ സുശാന്ത് ഗോള്‍ഫ് സിറ്റി പോലീസ് സ്റ്റേഷനില്‍ പരാതി രജിസ്റ്റര്‍ ചെയത് പോലീസ് അന്വേഷണം ആരംഭിച്ചു. കണ്‍ട്രോള്‍ റൂം ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ അഞ്ജുല്‍ കുമാറിന് പോലീസ് ഉദ്യോഗസ്ഥര്‍ ഭീഷണി കോളിനെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമാറി. ഇതോടെ പ്രശാന്ത് കുമാര്‍ എ.ഡി.സിയുടെ നേതൃത്വത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Related Articles

Post Your Comments


Back to top button