COVID 19Latest NewsNewsIndia

രാജ്യത്ത് ആദ്യമായി മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചു

ഹൈദരാബാദ് : നെഹ്റു സുവോളജിക്കല്‍ പാര്‍ക്കിലെ എട്ട് ഏഷ്യന്‍ സിംഹങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് ആദ്യമായാണ് മൃഗങ്ങളിൽ കോവിഡ് സ്ഥിരീകരിക്കുന്നത്. ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തിലാണ് സിംഹങ്ങള്‍ക്ക് കോവിഡ് പരിശോധന നടത്തിയത്.

Read Also : തെരഞ്ഞെടുപ്പുകള്‍ ബാലറ്റ്​ പേപ്പര്‍ വഴിയാക്കണമെന്ന്​ കോണ്‍ഗ്രസ്​ ​ നേതാവ് നവ്​ജോത്​ സിങ്​ സിദ്ദു

ഏപ്രില്‍ 24ന് അനസ്തേഷ്യ നല്‍കിയാണ് സിംഹങ്ങളുടെ മൂക്ക്, തൊണ്ട, ശ്വാസകോശം എന്നിവിടങ്ങളില്‍ നിന്ന് സാമ്പിളുകൾ ശേഖരിച്ചത്. വിശദമായ ഡയഗ്നോസ്റ്റിക് ടെസ്റ്റ് റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ ഹൈദരാബാദ് സെന്‍റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളികുളര്‍ ബയോളജി-ലബോറട്ടറി ഫോര്‍ കണ്‍വര്‍വേഷന്‍ ഓഫ് എന്‍ഡേന്‍ജേര്‍ഡ് സ്പീഷീസ് (സി.സി.എം.ബി-ലാക്കോണ്‍സ്) ഈ വിവരം പുറത്തുവിട്ടത്.

സിംഹങ്ങളില്‍ സാര്‍സ്-കോവി2 വൈറസ് ആണ് കണ്ടെത്തിയതെന്ന് വനം മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ അറിയിച്ചു. എട്ട് സിംഹങ്ങളും നിരീക്ഷണത്തിലാണെന്നും മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും മൃഗശാല അധികൃതര്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മൃഗശാലയുടെ പ്രവര്‍ത്തനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

Related Articles

Post Your Comments


Back to top button