04 May Tuesday

വാക്‌സിൻ ക്ഷാമം 
ജൂലൈവരെ 
തുടരും : അഡാർ പൂനാവാല

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021


ന്യൂഡൽഹി
രാജ്യത്ത്‌ വാക്‌സിൻ ക്ഷാമം ജൂലൈവരെ തുടരുമെന്ന്‌ സിറം ഇൻസ്‌റ്റിറ്റ്യൂട്ട്‌ സിഇഒ അഡാർ പൂനാവാല.  6–-7 കോടി ഡോസാണ്‌ പ്രതിമാസ ഉൽപ്പാദനം. അത്‌ 10 കോടിയായി ജൂലൈയോടെ ഉയരും. അതുവരെ ക്ഷാമം തുടരും.  100 കോടിയിലേറെ ഡോസ്‌  ഒരു വർഷത്തിനുള്ളിൽ നിർമിക്കേണ്ടി വരുമെന്ന്‌ കമ്പനി കരുതിയില്ല–- പൂനാവാല പറഞ്ഞു.

വാക്‌സിൻ ക്ഷാമത്തിന്റെ പേരിൽ വേട്ടയാടലുകൾ നടക്കുന്നതിനാൽ  ഇന്ത്യ വിട്ട്‌ ലണ്ടനിലേക്ക്‌ പോകുന്നതായി പൂനാവാല കഴിഞ്ഞയാഴ്‌ച അറിയിച്ചിരുന്നു.വെളിപ്പെടുത്തല്‍ വിവാദമായതോടെ  ബിസിനസ്‌ ആവശ്യങ്ങൾക്കായാണ്‌ ലണ്ടനിൽ എത്തിയതെന്ന്‌ പൂനാവാല വിശദീകരിച്ചു.

വാക്‌സിൻ ഉൽപ്പാദനം നേരം ഇരുട്ടിവെളുക്കുമ്പോൾ വർധിപ്പിക്കാവുന്ന ഒന്നല്ലെന്നും വൈദഗ്ധ്യം ആവശ്യമായ പ്രക്രിയയാണെന്നും സിറം ഇൻസ്റ്റിറ്റ്യൂട്ട്‌ പ്രസ്‌താവനയിൽ പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top