Latest NewsNewsIndia

ബ്രിട്ടീഷ്കാരും,നെഹ്രുവും ബിജെപിയെ പൂട്ടിക്കാൻ നോക്കിയിട്ട് നടന്നിട്ടില്ല, പിന്നെയാ പിണറായി; ബി ഗോപാലകൃഷ്ണൻ

തിരുവനന്തപുരം : ബ്രിട്ടീഷ്കാരും, നെഹ്രുവും, ഇന്ദിരാ ഗാന്ധിയും ആർഎസ്എസിനെ പൂട്ടിക്കാൻ നോക്കി പരാജയപ്പെട്ടിടത്താണ് പിണറായി വിജയൻ ആർമാദം കാണിക്കുന്നതെന്ന് ബിജെപി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍. ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞന്ന് അഹങ്കരിക്കുന്നവർക്ക് ഇഎംസ്സിന്റെ അവസ്ഥ ഉണ്ടാകാതിരിക്കട്ടെയെന്നും ബി ഗോപാലകൃഷ്ണൻ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read Also  :  ആരോഗ്യ പ്രവർത്തകർക്ക് ശക്തമായ പിന്തുണയുമായി ജമ്മു കശ്മീർ ഭരണകൂടം; ശമ്പളത്തിന് പുറമെ കൂടുതൽ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

കുറിപ്പിന്റെ പൂർണരൂപം……………………….

ചാരത്തിൽ നിന്ന് ഉയർന്ന് പൊങ്ങി പറക്കുന്ന ഫിനിക്സ് പക്ഷിയെപ്പോലെയാണ് സംഘ ചരിത്രം. ബ്രിട്ടീഷ്കാരും, നെഹ്രുവും, ഇന്ദിരാ ഗാന്ധിയും പൂട്ടിക്കാൻ നോക്കി പരാജയപ്പെട്ടിടത്താണ് പിണറായി വിജയൻ ആർമാദം കാണിക്കുന്നത്. വൈകിയാണങ്കിലും കാലം കേരളീയരെയും ഹിന്ദുത്വത്തിന്റെ പതാക വാഹകരായി മാറ്റും, അത് നിയതിയാണ്. ഇന്ദ്രനേയും ചന്ദ്രനേയും തടഞ്ഞന്ന് അഹങ്കരിക്കുന്നവർക്ക് ഇഎം സ്സിന്റെ അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. ബി.ജെ.പി യെ കടലാസ്സ് പുലിയെന്ന് ആക്ഷേപിച്ച ഇഎംഎസ് പിന്നീട് ഒറിജിനൽ പുലി കേന്ദ്രത്തിൽ അധികാരത്തിൽ കയറുന്നത് കണ്ട് ചങ്ക് പൊട്ടിയാണ് ശബ്ദമടഞ്ഞതെന്ന് പിണറായി വിജയൻ ഓർത്തിരിക്കുന്നതും നല്ല രാഷ്ട്രീയമാണ്.

ചാരത്തിൽ നിന്ന് ഉയർന്ന് പൊങ്ങി പറക്കുന്ന ഫിനിക്സ് പക്ഷിയെപ്പോലെയാണ് സംഘ ചരിത്രം. ബ്രിട്ടീഷ്കാരും, നെഹ്രുവും, ഇന്ദിരാ…

Posted by ADV. B.Gopalakrishnan on Monday, May 3, 2021

Related Articles

Post Your Comments


Back to top button