KeralaCinemaNattuvarthaMollywoodLatest NewsNewsEntertainment

പിണറായി വിജയന് അഭിനന്ദനങ്ങളുമായി ‘കടയ്ക്കൽ ചന്ദ്രൻ’

വൺ എന്ന മമ്മൂട്ടി ചിത്രത്തിൽ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി വേഷമിട്ടത്.

റിയൽ മുഖ്യമന്ത്രിക്ക് ആശംസകളുമായി റീലിലെ മുഖ്യമന്ത്രി. നിയമസഭ തെരഞ്ഞെടുപ്പില്‍ വിജയം നേടിയ പിണറായി വിജയനെ അഭിനന്ദിച്ച് നടൻ മമ്മൂട്ടി. ഫേസ്ബുക്കിലൂടെയാണ് മമ്മൂട്ടിയുടെ അഭിനന്ദനം അറിയിച്ചുകൊണ്ടുള്ള പോസ്റ്റ് പങ്കുവെച്ചത്. പിണറായി വിജയന് ഒപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവെച്ചു.

‘നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികൾക്കും ഭരണത്തുടർച്ചയിലേക്കു കടക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും അഭിനന്ദനങ്ങൾ’- മമ്മൂട്ടി കുറിച്ചു.

വൺ എന്ന മമ്മൂട്ടി ചിത്രത്തിൽ മുഖ്യമന്ത്രി കടയ്ക്കൽ ചന്ദ്രനായിട്ടാണ് മമ്മൂട്ടി വേഷമിട്ടത്. മുഖ്യമന്ത്രി പിണറായി വിജയനോട് മമ്മൂട്ടി കഥാപാത്രത്തിന് സാമ്യമുണ്ട് എന്നാരോപിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചിത്രത്തിന്റെ റിലീസ് തടയണം എന്ന് ആവശ്യപ്പെട്ടിരുന്നു.

Related Articles

Post Your Comments


Back to top button