കൊച്ചി > കോവിഡ് വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ ആൾക്കൂട്ടം അനുവദിക്കാൻ ആവില്ലെന്ന് ഹൈക്കോടതി . തിരക്ക് നിയന്ത്രിക്കാൻ മതിയായ പൊലീസുകാരെ നിയോഗിക്കണമെന്ന് ഡിജിപിക്കു കോടതി നിർദേശം നൽകി.
വാക്‌സിനേഷൻ ക്രമീകരണം സംബന്ധിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ച മാർഗ്ഗ നിർദേശങ്ങൾ പാലിക്കുന്ന കാര്യത്തിൽ കോടതി സർക്കാരിന്റെ വിശദീകരണം തേടി. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിരക്ക് ഒഴിവാക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിന് ആപ് സജ്ജമാക്കുമെന്നു സർക്കാർ അറിയിച്ചൂ.
കേന്ദ്രത്തിൽ നിന്നും പരിമിതമായി മാത്രമേ വാക്‌സിൻ ലഭ്യമാകുന്നള്ളുവെന്നും സർക്കാർ ചൂണ്ടിക്കാട്ടി. വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ ആൾക്കൂട്ടത്തെ കുറിച്ചുള്ള പത്രവാർത്തകളുടെ അടിസ്ഥാനത്തിൽ ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും ഡോക്ടർ കൗസർ എടപ്പഗത്തും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ പൊതുതാത്പര്യ കേസ് എടുക്കുകയായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..