04 May Tuesday

കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ്: ഐപിഎല്‍ നിര്‍ത്തിവെച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 4, 2021

മുംബൈ> കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഐപിഎല്‍  14-ാം സീസണ്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.കൂടുതല്‍ താരങ്ങളിലേക്ക് കോവിഡ് പടര്‍ന്നതോടെ ഐപിഎല്‍ അനിശ്ചിത കാലത്തേക്ക്‌ നിര്‍ത്തിവെയ്ക്കുന്നതായി ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ല പ്രഖ്യാപിച്ചു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം വൃദ്ധിമാന്‍ സാഹ, ഡല്‍ഹി ക്യാപിറ്റല്‍സ് താരം അമിത് മിശ്ര എന്നിവര്‍ക്കു കൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് ടൂര്‍ണമെന്റ് നിര്‍ത്തിവെക്കാന്‍ ബിസിസിഐ തീരുമാനിച്ചത്. കൊല്‍ക്കത്ത ടീമിലെ വരുണ്‍ ചക്രവര്‍ത്തി, സന്ദീപ് വാരിയര്‍ എന്നിവര്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ബോളിങ് പരിശീലകന്‍ ലക്ഷ്മിപതി ബാലാജിക്കും ഉള്‍പ്പെടെ മൂന്നു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top