Latest NewsNewsIndia

ഏഴു ദിവസത്തിനിടെ മരിച്ചത് 22 പേര്‍; ദുരൂഹ മരണത്തിന്റെ പേടിയിൽ ഹോമങ്ങളില്‍ അഭയം തേടി ഒരു ഗ്രാമം

ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ തെരുവുകള്‍ ശൂന്യമായി

ചണ്ഡീഗഡ്: ഒരു ഗ്രാമത്തിൽ ഏഴുദിവസത്തിനിടെ മരിച്ചത് 22 പേർ. ഈ ദുരൂഹമരണത്തിൽ പേടിയിൽ കഴയുകയാണ് ഹരിയാന റോത്തക്ക് ജില്ലയിലെ ഒരു ഗ്രാമം. രണ്ടു ദിവസത്തെ പനിയ്ക്ക് പിന്നാലെയാണ് ടിറ്റോലി ഗ്രാമത്തില്‍ യുവാക്കളുടെ മരണം. ഇതോടെ ആശങ്കയിലാണ് നാട്ടുകാർ.

റോത്തക്ക് നഗരത്തില്‍ നിന്ന് പത്തുകിലോമീറ്റര്‍ അകലെയുള്ള ഗ്രാമത്തിലാണ് സംഭവം. രണ്ടുദിവസം പനിച്ചതിന് ശേഷമായിരുന്നു മരണം. മരിച്ച 22 പേരില്‍ നാലുപേര്‍ 40 വയസില്‍ താഴെ പ്രായമുള്ളവരാണെന്നും നാട്ടുകാര്‍ പറയുന്നു. 3000ലധികം പേരാണ് ഈ ഗ്രാമത്തിൽ താമസിക്കുന്നത്.

read also:നിയമ ലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടോ? പരാതിയുണ്ടോ? ഇങ്ങനെ ചെയ്താല്‍ മതിയെന്ന് ജില്ലാ കളക്ടര്‍

ആളുകള്‍ കൂട്ടത്തോടെ മരിച്ചതോടെ തെരുവുകള്‍ ശൂന്യമായി. അഞ്ചുദിവസം മുന്‍പ് ഗ്രാമത്തില്‍ ഒരു ദിവസം തന്നെ പതിനൊന്ന് പേരുടെ മൃതദേഹമാണ് ദഹിപ്പിച്ചത്. ഇതിന് മുന്‍പ് ഇത്തരമൊരു സാഹചര്യം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവം അറിഞ്ഞതോടെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ എത്തി കുടുംബാംഗങ്ങളുടെ സാമ്ബിളുകള്‍ ശേഖരിച്ചു.

എന്നാൽ പ്രദേശത്ത് ഇനി മരണസംഖ്യ കൂടാതിരിക്കാന്‍ ഹോമങ്ങളില്‍ അഭയം പ്രാപിച്ചിരിക്കുകയാണ് ഗ്രാമവാസികളെന്നാണ് ദേശീയ മാധ്യമങ്ങളിൽ വരുന്ന റിപ്പോര്‍ട്ടുകള്‍

Related Articles

Post Your Comments


Back to top button