Latest NewsNewsFootballSports

സിറ്റിക്കെതിരായ രണ്ടാം പാദത്തിൽ എംബപ്പെ കളിക്കും: പോച്ചെറ്റിനോ

ഫ്രഞ്ച് സൂപ്പർതാരം കിലിയൻ എംബപ്പെ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ രണ്ടാം പാദത്തിൽ കളിക്കുമെന്ന് പിഎസ്ജി പരിശീലകൻ പോച്ചെറ്റിനോ. ഫ്രഞ്ച് ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിനിടെ താരത്തിന് പരിക്കേറ്റിരുന്നു. എന്നാൽ പരിക്കുമറിയ എംബപ്പെ ടീമിനൊപ്പം പരിശീലനം ആരംഭിച്ചിട്ടില്ല. അതേസമയം, താരം വ്യക്തിഗത പരിശീലനം ആരംഭിച്ചെന്നും അവസാന പരിശീലന സെക്ഷന് മാത്രമാവും താരം ആദ്യ ഇലവനിൽ ഇറങ്ങുന്ന കാര്യത്തിൽ തീരുമാനം എടുക്കകയെന്നും പോച്ചെറ്റിനോ പറഞ്ഞു.

ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ ആദ്യ പാദ സെമിയിലെ ആദ്യ പകുതിയിൽ എംബപ്പെ മികച്ച പ്രകടനം പുറത്തെടുത്തെങ്കിലും രണ്ടാം പകുതിയിൽ താരം നിരാശപ്പെടുത്തി. സ്വന്തം തട്ടകത്തിൽ നടന്ന ആദ്യ പാദത്തിൽ 2-1ന് തോറ്റ പിഎസ്ജിയ്ക്ക് മാഞ്ചസ്റ്റർ സിറ്റിയുടെ ഗ്രൗണ്ടിൽ നടക്കുന്ന രണ്ടാം പാദം നിർണായകമാണ്. മത്സരത്തിന്റെ ആദ്യ പകുതിയിൽ 1-0 മുന്നിട്ട് നിന്നതിന് ശേഷമാണ് രണ്ടാം പകുതിയിൽ 2 ഗോൾ വഴങ്ങി പിഎസ്ജി പരാജയപ്പെട്ടത്.

Related Articles

Post Your Comments


Back to top button