ന്യൂഡൽഹി
കോവിഡ് മരണത്തില്‍ മെക്‌സിക്കോയെ മറികടന്ന് ഇന്ത്യ യുഎസിനും ബ്രസീലിനും പിന്നിൽ മൂന്നാമതായി. 24 മണിക്കൂറില്‍ രോഗികള്‍ 357229, മരണം 3449. രോഗമുക്തരായത് 3.20 ലക്ഷം പേർ.ആകെ രോഗികൾ 2.04 കോടി. ആകെ മരണം 222716.
അമേരിക്കയില്‍ 5.92 ലക്ഷം മരണം. ബ്രസിലില്‍ മരണം 4.08 ലക്ഷം.രോഗികളുടെ എണ്ണത്തില്‍ അമേരിക്ക(3.32 കോടി)മാത്രമാണ് ഇന്ത്യക്ക് മുന്നിൽ. രാജ്യത്തെ രോഗസ്ഥിരീകരണ നിരക്ക് 21.47 ശതമാനം. ഏറ്റവും കൂടുതൽ രോഗികൾ മഹാരാഷ്ട്രയിലാണ്–- 48621. കർണാടകം–- 44438, യുപി–- 29052, തമിഴ്‌നാട്–- 20952, ആന്ധ്രപ്രദേശ്–- 18972, ഡൽഹി–- 18043, ബംഗാൾ–- 17501, രാജസ്ഥാൻ–- 17296 രോഗികള്‍. മരണങ്ങളിലും മുന്നിൽ മഹാരാഷ്ട്രയാണ്–- 567. ഡൽഹി–- 448, യുപി–- 285, ഛത്തീസ്‌ഗഢ്–- 266, കർണാടകം–- 239, പഞ്ചാബ്–- 155, രാജസ്ഥാൻ–- 154, ഹരിയാന–- 140, ഗുജറാത്ത്–- 140, ജാർഖണ്ഡ്–- 129മരണം.
ഡൽഹിയിൽ ടാക്‌സി–- ഓട്ടോ
ഡ്രൈവർമാർക്ക് 5000 രൂപ
അടച്ചിടൽ സൃഷ്ടിച്ച പ്രതിസന്ധി കണക്കിലെടുത്ത് ഓട്ടോ–- ടാക്‌സി ഡ്രൈവർമാർക്ക് ഡൽഹി സർക്കാർ അയ്യായിരം രൂപ പ്രഖ്യാപിച്ചു. എല്ലാ റേഷൻ കാർഡുടമകൾക്കും രണ്ടു മാസത്തെ സൗജന്യറേഷനും പ്രഖ്യാപിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..