ബഹ്‌റൈച് (യുപി)
ആശുപത്രി സ്ട്രക്ചറില്‍ പ്രാണവായുവിനായി വെപ്രാളപ്പെടുന്ന അമ്മ. ഗത്യന്തരമില്ലാതെ വായിലൂടെ മാറിമാറി കൃത്രിമശ്വാസം കൊടുക്കുന്ന രണ്ട് പെണ്‍കുട്ടികള്‍. യുപിയിലെ ബഹ്‌റൈച് ജില്ലയിലെ മഹാരാജ സുഹെല്‍ദേവ് മെഡിക്കല്‍ കോളേജ് വരാന്തയില്‍നിന്നുള്ള ദൃശ്യം രാജ്യം അകപ്പെട്ട ദാരുണസ്ഥിതിയുടെ നേര്‍ചിത്രമായി. മരണവെപ്രാളംകാട്ടുന്ന രോഗികള്‍ക്കുപോലും ഓക്‌സിജന്‍ നല്‍കാന്‍ ഇല്ലാത്ത ആശുപത്രിയിലെ അവസ്ഥയെക്കുറിച്ച് ചുറ്റും നില്‍ക്കുന്നവര്‍ പരിതപിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം.
ഡോക്ടര്‍മാര്‍ എത്തിയപ്പോഴേക്കും അമ്മയുടെ ജീവന്‍ നഷ്ടമായി. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വന്‍ പ്രചാരം നേടിയതോടെ യുപി ഭരണകൂടം ചലിച്ചു. ജില്ലാ അധികൃതര്‍ ആശുപത്രി അധികൃതരില്‍നിന്ന് വിശദീകരണം തേടി. രോഗിക്ക് കൃത്യമായ സമയത്ത് ചികിത്സ കിട്ടിയെന്നും മക്കള്‍ പരിഭ്രാന്തരായതുകൊണ്ടാണ് വികാരപരമായി പെരുമാറിയതെന്നുമാണ് മെഡിക്കല്‍ കോളേജ് മോധാവിയുടെ വിശദീകരണം. ആശുപത്രിയില്‍ ഓക്‌സിജന്‍ക്ഷാമമില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..