KeralaLatest NewsNews

നേമത്ത് എല്‍ഡിഎഫിനും മഞ്ചേശ്വരത്ത് യുഡിഎഫിനും വോട്ട് ചെയ്തുവെന്ന് എസ് ഡി പി ഐ സംസ്ഥാന അധ്യക്ഷൻ

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് എല്‍ഡിഎഫിനും മഞ്ചേശ്വരത്ത് യുഡിഎഫിനും വോട്ട് ചെയ്തുവെന്ന് എസ്ഡിപിഐ പ്രസിഡന്റ് പി അബ്ദുള്‍ മജീദ് ഫൈസി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

Read Also : കോവിഡ് വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നെന്ന് എബിവിപി

കാര്യബോധമുള്ളവര്‍ക്കെല്ലാം ഇതിന്റെ കാരണം വ്യക്തമാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. എല്‍ഡിഎഫ് ബന്ധമെന്ന ആരോപണം ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കലാണ്. പരാജയങ്ങളെ ശരിയായ രീതിയില്‍ അഭിമുഖീകരിക്കുന്നതില്‍ യുഡിഎഫിന് വീഴ്ച പറ്റി. തെരഞ്ഞെടുപ്പ് ഫലം ശരിയായ രീതിയില്‍ വിശകലനം ചെയ്യുന്നതിന് പകരം മലര്‍ന്ന് കിടന്ന് തുപ്പാനാണ് നീക്കമെങ്കില്‍ ആ മാലിന്യങ്ങള്‍ യുഡിഎഫിനെ കൂടുതല്‍ മലീമസമാക്കുമെന്നും എസ്ഡിപിഐ പറയുന്നു.

നേമത്ത് ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരനെ പരാജയപ്പെടുത്താന്‍ പതിനായിരത്തോളം വോട്ടുകള്‍ ഇടത് സ്ഥാനാര്‍ഥി വി ശിവന്‍കുട്ടിക്ക് നല്‍കിയെന്ന് എസ്ഡിപിഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടല നേരത്തേ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

Related Articles

Post Your Comments


Back to top button