Latest NewsNewsFootballSports

മൗറീനോ ഇനി റോമയെ പരിശീലിപ്പിക്കും

പോർച്ചുഗീസ് പരിശീലകൻ ജോസെ മൗറീനോ ഇനി ഇറ്റാലിയൻ ക്ലബായ റോമയെ പരിശീലിപ്പിക്കും. അടുത്ത സീസൺ ആരംഭം മുതലാകും മൗറീനോ റോമയുടെ പരിശീലക സ്ഥാനം ഏറ്റെടുക്കുക. റോമയുടെ നിലവിലെ പരിശീലകനായ ഫൊൻസെക ഈ സീസൺ അവസാനം ക്ലബ് വിടും എന്ന് റോമ നേരത്തെ അറിയിച്ചിരുന്നു. അവസാന കുറച്ചു സീസണുകളായി മോശം ഫോമിൽ തുടരുന്ന റോമയ്ക്ക് മൗറീനോയുടെ വരവ് പ്രതീക്ഷ നൽകും.

ടോട്ടൻഹാമിൽ നിന്ന് അടുത്തിടെയായിരുന്നു മൗറീനോ പുറത്താക്കിയത്. മൗറീനോ ടോട്ടൻഹാമിൽ ഒഴികെ നേരത്തെ പരിശീലിപ്പിച്ച എല്ലാ ക്ലബുകളിലും കിരീടം നേടിയിട്ടുണ്ട്. റോമയിലും അത് അവർത്തിക്കുമെന്നാണ് ക്ലബ് കരുതുന്നു. മൗറീനോയ്ക്ക് വേണ്ടി വലിയ ട്രാൻസ്ഫറുകൾ നടത്താൻ റോമയുടെ പുതിയ ഉടമകൾ തയ്യാറാണ്. അവസാനമായി ഇറ്റലിയിൽ ഇന്റർമിലാനെ ആയിരുന്നു മൗറീനോ പരിശീലിപ്പിച്ചത്.

Related Articles

Post Your Comments


Back to top button