Latest NewsNewsInternational

റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞയാളെ പാഠം പഠിപ്പിച്ച് നായ- വീഡിയോ

ചില മനുഷ്യര്‍ മൃഗങ്ങളെ പോലെയാണ് പെരുമാറുകയെന്ന് പൊതുവില്‍ പറയാറുണ്ട്. എന്നാല്‍ ചില മനുഷ്യരെ കാണുമ്പോള്‍ മൃഗങ്ങള്‍ എത്രയോ ബോധത്തോടെയാണ് പെരുമാറുന്നതെന്ന് നമുക്ക് തോന്നും. മൃഗങ്ങളോട് താരതമ്യം ചെയ്യാന്‍ പോലും ഇക്കൂട്ടര്‍ അര്‍ഹരല്ല.

മൃഗങ്ങള്‍ക്ക്, പ്രത്യേകിച്ച് നമ്മുടെ വളര്‍ത്തുമൃഗങ്ങള്‍ക്ക് വികാരങ്ങള്‍ മനസിലാക്കി പെരുമാറാന്‍ പ്രത്യേക കഴിവു തന്നെയുണ്ട്. പൊതു ഇടത്തില്‍ മാലിന്യം ഇടുന്ന മനുഷ്യനെ ഒരു പാഠം പഠിപ്പിക്കുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത് ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥന്‍ സുധ റാമെനാണ്.

READ MORE: അവിടെ നടന്നത് സിനിമാ താരത്തിനോടുള്ള അന്ധമായ ആരാധന, വോട്ടുകള്‍ ബിജെപിയിലേയ്ക്ക് മറിഞ്ഞു

കാറിനുള്ളില്‍ ഇരിക്കുന്ന ഒരു മനുഷ്യന്‍ ഒരു കവറില്‍ മാലിന്യം കെട്ടിപൊതിഞ്ഞ് റോഡിലേക്ക് വലിച്ചെറിയുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ അതുവഴി കടന്നുവന്ന ഒരു നായ അതെടുത്ത് എറിഞ്ഞയാള്‍ക്ക് നേരെ ഇട്ടു കൊടുക്കുന്നു. പരിസ്ഥിതി മലിനമാക്കുന്ന മനുഷ്യര്‍ക്ക് ഒരു നായ നല്‍കിയ പാഠമായിട്ടാണ് ഇതു കാണേണ്ടതെന്ന് സോഷ്യല്‍മീഡിയ പ്രതികരിച്ചു.

”പ്രിയ മനുഷ്യരേ, നിങ്ങള്‍ക്ക് ഒരു പാഠം! ഈ നായയ്ക്ക് നല്‍കിയ പരിശീലനത്തെ അഭിനന്ദിക്കാം, ”ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ വീഡിയോ പങ്കുവെച്ചു കൊണ്ട് കുറിച്ചതിങ്ങനെയായിരുന്നു.
നിരവധി ലൈക്കുകളും റീട്വീറ്റുകളും വീഡിയോയ്ക്ക് ലഭിച്ചു. മിക്കവരും നായയ്ക്ക് ഇത്തരത്തിലൊരു പരിശീലനം നല്‍കിയ ഉടമയെ അഭിനന്ദിച്ചാണ് കമന്റുകളിട്ടത്.

Related Articles

Post Your Comments


Back to top button