കോഴിക്കോട് > പ്രതിസന്ധി ഘട്ടങ്ങളിൽ നാടിനെ ചേർത്തുപിടിച്ച് ഇടതുപക്ഷ സർക്കാർ നടത്തിയ നേതൃപരമായ നീക്കങ്ങൾക്കുള്ള അംഗീകാരമാണ് തുടർ ഭരണത്തിനുള്ള വിജയമെന്ന് എംഇഎസ് പ്രസിഡന്റ് ഡോ. ഫസൽ ഗഫൂർ പറഞ്ഞു. രണ്ട് പ്രളയങ്ങളും നിപായും കോവിഡും അതിജീവിക്കുന്നതിൽ സർക്കാർ കാണിച്ച ആർജവം എടുത്തുപറയേണ്ടതാണ്. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടത്തിയ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങൾ ഇരുകൈയും നീട്ടി സ്വീകരിച്ചതിന്റെ ഫലംകൂടിയാണ് ഈ വിജയം.
മത സാമുദായിക ശക്തികൾ രാഷ്ട്രീയത്തിൽ നേരിട്ട് ഇടപെടുന്നത് ശരിയല്ല എന്നതാണ് എംഇഎസിന്റെ പ്രഖ്യാപിത നയം. അതിനനുസൃതമായി മതനിരപേക്ഷതക്ക് പ്രാമുഖ്യം കൊടുത്തും വർഗീയ ശക്തികളെ മുന്നിൽനിന്ന് നേരിട്ടും ഇച്ഛാശക്തി പ്രകടിപ്പിച്ച ഈ സർക്കാർ വരുംതലമുറക്ക് എന്നും മാതൃകയായിരിക്കും. പുതിയ സർക്കാരിന് എംഇഎസിന്റെ എല്ലാവിധ ആശംസകളും നേരുന്നതായി ഫസൽ ഗഫൂർ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..