Latest NewsNewsIndia

ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും; പ്രതിരോധ ഉപകരണങ്ങളുമായി ആദ്യ വിമാനം രാജ്യത്തെത്തി

ന്യൂഡൽഹി: കോവിഡിനെതിരായ പ്രതിരോധ പ്രവർത്തനങ്ങളിൽ ഇന്ത്യയ്ക്ക് കൈത്താങ്ങായി കുവൈത്തും. ഇന്ത്യയ്ക്ക് അടിയന്തിര സഹായവുമായി കുവൈത്തിൽ നിന്നുള്ള ആദ്യ വിമാനം എത്തി. ജീവൻരക്ഷാ ഉപകരണങ്ങളുമായുള്ള ആദ്യ ഘട്ട സഹായമാണ് ഇന്ന് പുലർച്ചെ രാജ്യത്തെത്തിയത്.

Read Also: പാർട്ടിയുടെ ഹൃദയം ജനങ്ങൾ; തെറ്റ് പറ്റിയവർ തിരുത്തി യോജിച്ച് പോകണമെന്ന് ജി സുധാകരൻ

ഓക്സിജൻ നിറച്ച 282 സിലിണ്ടറുകൾ, 60 ഓക്‌സിജൻ കോൺസെൻട്രേറ്ററുകൾ, വെന്റിലേറ്ററുകൾ എന്നിവയാണ് പ്രധാനമായും കുവൈത്ത് ഇന്ത്യയ്ക്ക് നൽകിയത്. മരുന്നുകളും ആരോഗ്യരക്ഷാ അനുബന്ധ ഉപകരണങ്ങളും കുവൈത്ത് ഇന്ത്യയ്ക്കായി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കോവിഡ് വൈറസ് വ്യാപനത്തിന്റെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ വിവിധ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് സഹായവുമായെത്തുന്നത്. അമേരിക്ക, ബ്രിട്ടൺ, ഫ്രാൻസ് എന്നിങ്ങനെ വിവിധ രാജ്യങ്ങൾ ഇന്ത്യയ്ക്കാവശ്യമായ പ്രതിരോധ ഉപകരണങ്ങൾ നൽകിക്കൊണ്ടിരിക്കുകയാണ്.

Read Also: മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ പ്രതിഷേധിക്കുന്നത് ലാബിനോടുള്ള സ്നേഹം കൊണ്ട്: ഗാരി നെവിൻ

ആദ്യഘട്ട കോവിഡ് വ്യാപന സമയത്ത് പ്രധാന നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകരാജ്യങ്ങൾക്ക് ഇന്ത്യ മരുന്നുകളും പിപിഇ കിറ്റുകളും എത്തിച്ചിരുന്നു. ഇതിന്റെ പ്രത്യുപകാരമായാണ് ലോകരാജ്യങ്ങൾ ഇപ്പോൾ ഇന്ത്യയ്ക്ക് സഹായം എത്തിക്കുന്നത്.

Related Articles

Post Your Comments


Back to top button