KeralaLatest NewsNews

BREAKING: ബോളാണെന്ന് കരുതി കളിക്കാനെടുത്തു; കണ്ണൂരിൽ ബോംബ് പൊട്ടിത്തെറിച്ച് പിഞ്ചു കുഞ്ഞുങ്ങൾക്ക് പരിക്ക്‌

കണ്ണൂർ: ബോംബ് സ്‌ഫോടനത്തിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് പരിക്ക്. കണ്ണൂരിൽ ഇരിട്ടിക്കടുത്താണ് ബോംബ് സ്‌ഫോടനം ഉണ്ടായത്. ഒന്നര വയസും അഞ്ചു വയസുമുള്ള കുട്ടികൾക്കാണ് പരിക്കേറ്റത്. ആളൊഴിഞ്ഞ പറമ്പിൽ നിന്നും കിട്ടിയ ഐസ്‌ക്രീം ബോംബ് പൊട്ടിയാണ് പരിക്കേറ്റത്.

Read Also: വാക്ക് പാലിക്കാനുള്ളതാണ്; തെരഞ്ഞെടുപ്പിൽ എംഎം മണിയോട് തോറ്റതിന് തലമൊട്ടയടിച്ച് ആഗസ്തി

സഹോദരങ്ങളായ മുഹമ്മദ് അമീൻ, മുഹമ്മദ് റദീസ് എന്നിവർക്കാണ് പരിക്കേറ്റത്.  ആളൊഴിഞ്ഞ പറമ്പിൽ നിന്നും ഐസ്‌ക്രീം ബോൾ ലഭിച്ച കുട്ടികൾ വീട്ടിലെത്തി തുറക്കാൻ ശ്രമിക്കുകയായിരുന്നു. ഇതിനിടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. അഞ്ചു വയസുകാരനായ മുഹമ്മദ് അമീന്റെ പരിക്ക് ഗുരുതരമാണ്. നിലവിൽ അമീൻ പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Related Articles

Post Your Comments


Back to top button