CricketLatest NewsNewsSports

ഓറഞ്ച് ആർമിയിൽ വാർണറെ കാണുന്ന അവസാന സീസണായിരിക്കുമിത്: സ്റ്റെയ്ൻ

ഐപിഎൽ പതിനാലാം സീസണിൽ സൺറൈസേഴ്‌സ് ഹൈദരാബാദ് ജെഴ്സിയിൽ മുൻ ക്യാപ്റ്റൻ ഡേവിഡ് വാർണറുടെ അവസാന സീസണാകുമെന്ന് മുൻ ദക്ഷിണാഫ്രിക്കൻ സൂപ്പർതാരം ഡെയ്ൻ സ്റ്റെയ്ൻ. രാജസ്ഥാൻ റോയല്സിനെതിരായ മത്സരത്തിന് മുമ്പായിരുന്നു സൺറൈസേഴ്‌സ് ഹൈദരാബാദ് വാർണർക്ക് പകരം ന്യൂസിലാന്റ് ക്യാപ്റ്റൻ കെയ്ൻ വില്യംസണെ ക്യാപ്റ്റനായി നിയമിച്ചത്.

സൺറൈസേഴ്‌സിന്റെ നയസ്ഥാനത്തു നിന്നും പ്ലെയിങ് ഇലവനിൽ നിന്നും വാർണർ തെറിച്ചതിന് പിന്നാലെയാണ് സ്റ്റെയ്ന്റെ പ്രതികരണം. ‘ഓറഞ്ച് ആർമിയിൽ വാർണറെ കാണുന്ന അവസാന സീസണായിരിക്കും ഇതെന്ന് എനിക്ക് തോന്നുന്ന’ സ്റ്റെയ്ൻ പറഞ്ഞു. ഐപിഎല്ലിൽ 2016 സീസണിൽ സൺറൈസേഴ്‌സിന് ആദ്യ കിരീടം സമ്മാനിച്ച ക്യാപ്റ്റനായിരുന്നു വാർണർ.

Related Articles

Post Your Comments


Back to top button