Latest NewsNewsIndia

ബംഗാളിൽ വീണ്ടും ബിജെപി പ്രവർത്തകർക്കെതിരെ തൃണമൂൽ പ്രവർത്തകരുടെ അക്രമം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ വ്യാപക അക്രമങ്ങളുമായി വീണ്ടും തൃണമൂൽ കോൺഗ്രസ്. . പശ്ചിമ ബംഗാളിലെ സൗത്ത് ദിനാജ്പൂർ ജില്ലയിലെ ത്രിമോഹിനി കിസ്മത്ദപത് ഗ്രാമത്തിലെ ബിജെപി പ്രവർത്തകനെയാണ് തൃണമൂൽ ഗുണ്ടകൾ ക്രൂര മർദ്ദനത്തിനിരയാക്കിയത്. തലയ്ക്ക് മാരകമായി പരിക്കേറ്റ ബിജെപി പ്രവർത്തകൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

മദ്യപിച്ചെത്തിയ തൃണമൂൽ ഗുണ്ടകൾ ഇദ്ദേഹത്തിന്റെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. ബിജെപി പ്രവർത്തകനും , ഭാര്യയ്ക്കും ക്രൂരമർദ്ദനമേറ്റു . ഭർത്താവിന്റെ തല അടിച്ചു പൊട്ടിച്ചത് കണ്ട് ആശുപത്രിയിൽ എത്തിക്കാൻ കരഞ്ഞ് പറഞ്ഞ ഭാര്യയേയും മർദ്ദിക്കുകയായിരുന്നു.

സോഷ്യൽ മീഡിയയിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട് . ഇതിൽ ‘ ബിജെപിയുടെ ശക്തി കാണിക്കൂവെന്നും, നിങ്ങൾ അധികാരത്തിൽ വന്നതായി കരുതുന്നുണ്ടോ ‘ എന്നും ആക്രോശിച്ചു കൊണ്ടാണ് തൃണമൂൽ ഗുണ്ടകൾ അക്രമം അഴിച്ചു വിട്ടത്.

Related Articles

Post Your Comments


Back to top button