Latest NewsNewsFootballSports

പ്രീമിയർ ലീഗിൽ സ്‌കോട്ടിഷ് ക്ലബുകളുടെ വരവ് ഗുണം ചെയ്യും: ഡേവിഡ് മോയിസ്

സ്‌കോട്ടിഷ് ക്ലബുകളെ ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ക്ഷണിക്കണമെന്നാവശ്യപ്പെട്ട് വെസ്റ്റ് ഹാം പരിശീലകൻ ഡേവിഡ് മോയിസ്. യൂറോപ്യൻ സൂപ്പർ ലീഗിനെ കുറിച്ച് പ്രതികരിക്കുന്ന കൂട്ടത്തിലാണ് മോയിസ് ഇക്കാര്യം പങ്കുവെച്ചത്. യൂറോപ്യൻ സൂപ്പർ ലീഗ് തെറ്റായ തീരുമാനം ആയിരുന്നു. എങ്കിലും ഫുട്ബോളിന് മാറ്റങ്ങൾ വരണം. ക്ലബുകൾ ഒരുപാട് മത്സരം കളിക്കുന്നതിന് താരങ്ങൾക്ക് നല്ലതല്ലെന്നും മോയിസ് പറഞ്ഞു.

അതേസമയം, സ്‌കോട്ടിഷ് ക്ലബുകളെ കൂടെ ചേർത്തുകൊണ്ട് പ്രീമിയർ ലീഗ് രണ്ട് ലീഗുകളാക്കി മാറ്റണമെന്നും മോയിസ് പറഞ്ഞു. സ്‌കോട്ടിഷ് ക്ലബുകളായ സെൽറ്റികിനെയും റേഞ്ചേഴ്സിനെയും പ്രീമിയർ ലീഗിൽ ഉൾപ്പെടുത്തുകയും ബാക്കിയുള്ള ക്ലബുകളെ ഇപ്പോഴുള്ള പ്രീമിയർ ലീഗ് ക്ലബുകളിൽ നിന്ന് ചിലതിനെയും ഉൾപ്പെടുത്തി രണ്ടുമത് ഒരു പ്രീമിയർ ലീഗ് തുടങ്ങണമെന്നും അദ്ദേഹം പറയുന്നു.

പ്രീമിയർ ലീഗിൽ സെൽറ്റികിന്റെയും റേഞ്ചേഴ്സിന്റെയും വരവ് ഗുണം ചെയ്യുമെന്നും ഇംഗ്ലണ്ടും സ്കോട്ട്ലാണ്ടും ഇപ്പോഴും രണ്ടായി നിൽക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിക്കുന്നു.

Related Articles

Post Your Comments


Back to top button